Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ് എ കപ്പില്‍ സെമി ഫൈനല്‍ ലൈനപ്പായി, സ്‌പെയിനില്‍ ജയത്തോടെ റയല്‍ ലീഡുയര്‍ത്തി

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലണ്ടില്‍ നടന്ന എഫ്എ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. വമ്പന്‍ ടീമുകളെല്ലാം സെമി ഫൈനിലെത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ജയിച്ച് നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്‌സനല്‍ എന്നിവര്‍ സെമി ഫൈനലില്‍ കടന്നു. സിറ്റി 2-0ന് ന്യൂകാസില്‍ യുനൈറ്റഡിനെയും ചെല്‍സി 1-0നു ലെസ്റ്റര്‍ സിറ്റിയെയും ആഴ്‌സനല്‍ 2-1ന് ഷെഫീല്‍ഡ് യുനൈറ്റഡിനെയും തോല്‍പ്പിക്കുകയായിരുന്നു. സെമിയില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും സിറ്റി ആഴ്‌സനലിനെ.യും നേരിടും. ജൂലൈ 18, 19 തിയ്യതികളിലായിരിക്കും സെമി ഫൈനലുകള്‍.

1

എവേ മല്‍സരത്തില്‍ ഇരുപകുതികളിലുമായി കെവിന്‍ ഡിബ്രുയ്‌ന (37ാം മിനിറ്റ്), റഹീം സ്റ്റെര്‍ലിങ് (68) എന്നിവര്‍ നേടിയ ഗോളുകളാണ് ന്യൂകാസിലിനെതിരേ സിറ്റിക്കു ജയമൊരുക്കിയത്. കഴിഞ്ഞ സീസണില്‍ വാട്‌ഫോര്‍ഡിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ സിറ്റിയെ ഇത്തവണ 13 തവണ ചാംപ്യന്മാരായ ആഴ്‌സനലാണ് സെമി ഫൈനലില്‍ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ ജേതാക്കളായ രണ്ടാമത്തെ ടീം കൂടിയാണ് ഗണ്ണേഴ്‌സ്.

ഷെഫീല്‍ഡിനെതിരേ കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിക്കോളാസ് പെപ്പെ (25ാം മിനിറ്റ്) ഡാനി കബെല്ലോസ് (90) എന്നിവരുടെ ഗോളുകളിലാണ് ആഴ്‌സനല്‍ ജയിച്ചു കയറിയത്. 87ാം മിനിറ്റില്‍ ഡേവിഡ് മക്‌ഗോള്‍ഡ്രിക്കിന്റെ ഗോള്‍ മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു നീളുമെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ കബെല്ലോസിന്റെ ഗോള്‍ ആഴ്‌സനലിനെ സെമി ഫൈനലിലേക്കു നയിക്കുകയായിരുന്നു.

2

ലെസ്റ്റര്‍ സിറ്റിക്കെതിരേ 63ാം മിനിറ്റില്‍ റോസ് ബാര്‍ക്ക്‌ലി നേടിയ ഗോളാണ് ചെല്‍സിക്കു സെമി ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. സെമിയില്‍ യുനൈറ്റഡിനെതിരേ ചെല്‍സിക്കു കാര്യങ്ങള്‍ കടുപ്പമാവും. കാരണം ഈ സീസണില്‍ ഈ സീസണില്‍ ഇതിനു മുമ്പ് യുനൈറ്റഡിനെതിരേ കളിച്ച മൂന്നു മല്‍സരങ്ങളിലും ചെല്‍സി തോറ്റിരുന്നു. പ്രീമിയര്‍ ലീഗില്‍ 4-0നും 2-0നും ചെല്‍സിയെ തകര്‍ത്തുവിട്ട റെഡ് ഡെവിള്‍സ് കറാബാവോ കപ്പിലും 2-1നു വെന്നിക്കൊടി പാറിച്ചു.

അതേസമയം, സ്പാനിഷ് ലാ ലിഗയില്‍ ജയത്തോടെ ഒന്നാംസ്ഥാനത്തു തിരിച്ചെത്തിയ റയല്‍ മാഡ്രിഡ് മുഖ്യ എതിരാളികളായ ബാഴ്‌സലോണയുമായുള്ള ലീഡുയര്‍ത്തുകയും ചെയ്തു. എവേ മല്‍സരത്തില്‍ എസ്പാന്യോളിനെയാണ് റയല്‍ 1-0നു മറികടന്നത്. 45ാം മിനിറ്റില്‍ കസേമിറോയുടെ വകയായിരുന്നു വിജയഗോള്‍. രണ്ടാംസ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ രണ്ടു പോയിന്റിന് മുന്നിലെത്താന്‍ ഇതോടെ റയലിനു സാധിച്ചു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലെവന്റെ 4-2ന് ബെറ്റിസിനെയും വിയ്യാറയല്‍ 2-0നു വലന്‍സിയയെയും ഐബര്‍ 2-1നു ഗ്രനാഡയെയും തോല്‍പ്പിച്ചു.

3

ഇറ്റാലിയന്‍ സെരി എയില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ എസി മിലാന്‍ 2-0നു എഎസ് റോമയെ തകര്‍ത്തുവിട്ടു. ആന്റെ റെബബിച്ചും ഹകാന്‍ കല്‍ഹനോഗ്ലുവുമാണ് മിലാന്റെ സ്‌കോറര്‍മാര്‍. മറ്റു മല്‍സരങ്ങളില്‍ നാപ്പോളി 3-1ന്‍ സ്പാളിനെയും ഇന്റര്‍മിലാന്‍ 2-1നു പാര്‍മയെയും പരാജയപ്പെടുത്തി. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏക മല്‍സരത്തില്‍ സതാംപ്റ്റണ്‍ 3-1നു വാട്‌ഫോര്‍ഡിനെ കെട്ടുകെട്ടിച്ചു.

Story first published: Monday, June 29, 2020, 15:32 [IST]
Other articles published on Jun 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+