For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്‌ട്രൈക്കറുടെ അഭാവം നികത്താന്‍ ഹിഗ്വയ്ന്‍ ചെല്‍സിയിലേക്ക്; കരാറിലേര്‍പ്പെട്ടു

ലണ്ടന്‍: സീസണില്‍ സ്‌ട്രൈക്കര്‍മാര്‍ തിളങ്ങാത്തതിനാല്‍ ഇംഗ്ലീഷ് ടീം ചെല്‍സി പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിച്ചു. എസി മിലാനുവേണ്ടി കളിക്കുന്ന അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ ചെല്‍സിയുമായി കരാറിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലോണ്‍ അടിസ്ഥാനത്തിലാണ് താരത്തിന്റെ വരവ്. ഇറ്റാലിയന്‍ ലീഗിലെ ഗോള്‍മെഷീനായ ഹിഗ്വയ്ന്‍ ചെല്‍സിക്കായും തിളങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മെല്‍ബണ്‍ ഏകദിനം: ടോസ് ഇന്ത്യക്ക്... ഓസീസിനെ ബാറ്റിങിന് അയച്ചു
ആല്‍വരോ മൊരാട്ട, ഒളിവര്‍ ജിറൂഡ് എന്നീ സ്‌ട്രൈക്കര്‍മാര്‍ക്ക് ചെല്‍സിക്കുവേണ്ടി ഗോളുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് പരിശീലകന്‍ മൗറീസിയോ സാറി പുതിയ സ്‌ട്രൈക്കര്‍ക്കായി വലവീശിയത്. സീസണ്‍ തുടക്കത്തില്‍ തന്നെ ഹിഗ്വയ്‌നുവേണ്ടി ചെല്‍സി വിലയിട്ടിരുന്നെങ്കിലും കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ജനുവരി സീസണില്‍ താരം എത്തുന്നതോടെ ചെല്‍സി മുന്നേറ്റത്തിന് കരുത്താകുമെന്നാണ് കണക്കുകൂട്ടല്‍.

higuain

ഹിഗ്വയ്ന്‍ 2016ലാണ് യുവന്റസുമായി കരാറിലേര്‍പ്പെട്ടത്. അതേവര്‍ഷം തന്നെ എസി മിലാനിലേക്ക് ലോണില്‍ പോവുകയായിരുന്നു. എന്നാല്‍, മിലാനില്‍ തിളങ്ങാന്‍ ഹിഗ്വയ്‌ന് കഴിഞ്ഞില്ല. ഇക്കാലയളവില്‍ 22 മത്സരങ്ങളില്‍നിന്നായി 8 ഗോളുകള്‍മാത്രമാണ് ഹിഗ്വയ്ന്‍ നേടിയത്. നേരത്തെ മൗറീസിയോ സാറിക്ക് കീഴില്‍ നാപ്പോളിയില്‍ കളിച്ചതാണ് ഹിഗ്വയ്‌ന്റെ ചെല്‍സിയിലേക്കുള്ള കൂടുമാറ്റത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

സാറിക്ക് കീഴില്‍ 36 ഗോളുകള്‍ നേടി 2015-16 സീസണില്‍ റെക്കോര്‍ഡും ഹിഗ്വയ്ന്‍ സ്ഥാപിച്ചിരുന്നു. താരം എത്തുന്നതോടെ മൊറാട്ട സ്പാനിഷ് ലീഗിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മൊറാട്ടയെ ലോണില്‍ നല്‍കാനാണ് ചെല്‍സിയുടെ തീരുമാനം. ആഴ്‌സണലിനെതിരെ നടക്കാനിരിക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഹിഗ്വയ്ന്‍ ചെല്‍സിക്കായി അരങ്ങേറിയേക്കും.

Story first published: Friday, January 18, 2019, 8:50 [IST]
Other articles published on Jan 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+