For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാംപ്യന്‍സ് ലീഗ്: ഹാട്രിക്കുമായി നെയ്മര്‍... ഡബിളടിച്ച് മെസ്സി... ബാഴ്‌സയും പിഎസ്ജിയും കസറി; ലിവര്‍പൂള്‍ വീണു

ചാംപ്യന്‍സ് ലീഗ് തകർക്കുന്നു | Oneindia Malayalam

ലണ്ടന്‍/പാരിസ്/റോം/മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കും ശക്തരായ പിഎസ്ജിക്കും അത്‌ലറ്റികോ മാഡ്രിഡിനും വിജയം.

എന്നാല്‍, സീസണില്‍ മികച്ച ഫോമിലുള്ള ലിവര്‍പൂളിന് അടിതെറ്റി. മറ്റു മല്‍സരങ്ങളില്‍ ബൊറൂസ്യ ഡോട്മുണ്ട്, ഇന്റര്‍മിലാന്‍, പോര്‍ട്ടോ, ഷാല്‍ക്കെ എന്നീ ടീമുകളും വിജയം കൊയ്തു.

അത്‌ലറ്റികോ മാഡ്രിഡ് 3- ക്ലബ്ബ് ബ്രൂഗ്ഗെ 1; ബൊറൂസ്യ ഡോട്മുണ്ട് 3- മൊണാക്കോ 0

അത്‌ലറ്റികോ മാഡ്രിഡ് 3- ക്ലബ്ബ് ബ്രൂഗ്ഗെ 1; ബൊറൂസ്യ ഡോട്മുണ്ട് 3- മൊണാക്കോ 0

ഗ്രൂപ്പ് എയില്‍ സ്പാനിഷ് വമ്പന്‍മാരും മുന്‍ റണ്ണേഴ്‌സപ്പുമായ അത്‌ലറ്റികോ മാഡ്രിഡ് 3-1ന് ബെല്‍ജിയത്തില്‍ നിന്നുള്ള ക്ലബ്ബ് ബ്രൂഗ്ഗിനെ തകര്‍ക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ ആന്റോണിയോ ഗ്രീസ്മാന്‍, ജോസ് ജിമെനെസ് എന്നിവരാണ് അത്‌ലറ്റികോയുടെ സ്‌കോറര്‍മാര്‍. ടൂര്‍ണമെന്റില്‍ അത്‌ലറ്റികോയുടെ തുടര്‍ച്ചയായ രണ്ടാം വിജയം കൂടിയാണിത്.

മുന്‍ ചാംപ്യന്‍മാരും ജര്‍മന്‍ വമ്പന്‍മാരുമായ ബൊറൂസ്യ ഡോട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയെ തോല്‍പ്പിക്കുകയായിരുന്നു. ജേക്കബ് ലാര്‍സെന്‍, പാകോ അല്‍കാസര്‍, മാര്‍കോ റ്യൂസ് എന്നിവരാണ് ഡോട്മുണ്ടിന്റെ സ്‌കോറര്‍മാര്‍. ടൂര്‍ണമെന്റില്‍ ഡോട്മുണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ ഡോട്മുണ്ടാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

ബാഴ്‌സലോണ 4- ടോട്ടനം ഹോട്‌സ്പര്‍ 2; ഇന്റര്‍മിലാന്‍ 2- പിഎസ്‌വി െഎന്തോവന്‍ 1

ബാഴ്‌സലോണ 4- ടോട്ടനം ഹോട്‌സ്പര്‍ 2; ഇന്റര്‍മിലാന്‍ 2- പിഎസ്‌വി െഎന്തോവന്‍ 1

ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ ബാഴ്‌സലോണ 4-2ന് പ്രീമിയര്‍ ലീഗിലെ പവര്‍ഹൗസുകളായ ടോട്ടനം ഹോട്‌സ്പറിനെ തകര്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഗോള്‍വേട്ട തുടരുന്ന അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ടോട്ടനമിനെതിരേ ബാഴ്‌സയ്ക്ക് ആവേശ ജയം സമ്മാനിച്ചത്.

മല്‍സരത്തില്‍ ഇരട്ട ഗോളുമായാണ് ടീം ക്യാപ്റ്റന്‍ കൂടിയായ മെസ്സി ഒരിക്കല്‍ കൂടി ബാഴ്‌സയുടെ ഹീറോയായത്. കളിയുടെ 56, 90 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോള്‍നേട്ടം. നേരത്തെ, ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ പിഎസ്‌വിക്കെതിരേ മെസ്സി ഹാട്രിക്ക് നേടിയിരുന്നു. ഫിലിപ്പെ കുട്ടീഞ്ഞോ, ഇവാന്‍ റാക്റ്റിക് എന്നിവരാണ് ബാഴ്‌സയുടെ മറ്റു സ്‌കോറര്‍മാര്‍.

ടോട്ടനമിനു വേണ്ടി ഹാരി കെയ്ന്‍, എറിക് ലമേല എന്നിവരാണ് ലക്ഷ്യംകണ്ടത്. ടൂര്‍ണമെന്റില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. എന്നാല്‍, ടൂര്‍ണമെന്റില്‍ ടോട്ടനം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് തോല്‍വി വഴങ്ങുന്നത്.

മുന്‍ ചാംപ്യന്‍മാരും ഇറ്റാലിയന്‍ വമ്പന്‍മാരുമായ ഇന്റര്‍മിലാന്‍ 2-1ന് ഡച്ച് ക്ലബ്ബായ പിഎസ്‌വി ഐന്തോവനെ പരാജയപ്പെടുത്തുകയായിരുന്നു. പാബ്ലോ റൊസാരിയോയിലൂടെ പിഎസ്‌വിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, റാഡ്ജ നയ്ന്‍ഗോളന്‍, മാര്‍കോ ഐക്കാര്‍ഡി എന്നിവരുടെ ഗോളിലൂടെ ഇന്റര്‍ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കുകയായിരുന്നു.

പാരിസ് സെന്റ് ജര്‍മെയ്ന്‍ 6- റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് 1; നാപ്പോളി 1- ലിവര്‍പൂള്‍ 0

പാരിസ് സെന്റ് ജര്‍മെയ്ന്‍ 6- റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് 1; നാപ്പോളി 1- ലിവര്‍പൂള്‍ 0

ഗ്രൂപ്പ് സിയില്‍ ഫ്രഞ്ച് അതികായന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ (പിഎസ്ജി) 6-1ന് സെര്‍ബിയന്‍ ക്ലബ്ബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തരിപ്പണമാക്കുകയായിരുന്നു. ഹാട്രിക്ക് നേടിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറാണ് പിഎസ്ജിയുടെ ഹീറോ.

കളിയുടെ 20, 22, 81 മിനിറ്റുകളിലായിരുന്നു നെയ്മറിന്റെ ഗോള്‍നേട്ടം. തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളും ഹാട്രിക്കില്‍ ഉള്‍പ്പെട്ടിരുന്നു. ഗോള്‍വേട്ടയില്‍ നെയ്മര്‍ മറ്റൊരു നേട്ടത്തിനും അര്‍ഹനായി. ചാംപ്യന്‍സ് ലീഗില്‍ ചരിത്രത്തില്‍ ബ്രസീല്‍ താരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടിയ കക്കയുടെ നേട്ടത്തിനൊപ്പമാണ് നെയ്മറെത്തിയത്. 30 ഗോളുകളാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്.

നെയ്മറിനു പുറമേ എഡിന്‍സന്‍ കവാനി, എയ്ഞ്ചല്‍ ഡിമരിയ, കിലിയന്‍ എംബാപ്പെ എന്നിവരും ഓരോ തവണ പിഎസ്ജി ഗോള്‍നേട്ടത്തില്‍ പങ്കാളിയായി. ടൂര്‍ണമെന്റില്‍ പിഎസ്ജിയുടെ ആജദ്യ ജയം കൂടിയാണിത്. നേരത്തെ, ആദ്യ മല്‍സരത്തില്‍ ലിവര്‍പൂളിനോട് പിഎസ്ജി തോല്‍വി വഴങ്ങിയിരുന്നു.

എന്നാല്‍, ക്ലാസിക്ക് പോരില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളി 1-0ന് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളിനെ വീഴ്ത്തുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ 90ാം മിനിറ്റില്‍ ലോറെന്‍സോ ഇന്‍സിഗ്നെയാണ് നാപ്പോളിക്ക് നാടകീയ വിജയം സമ്മാനിച്ചത്.

ഗ്രൂപ്പില്‍ ഒരു വിജയവും ഒരു സമനിലയുമായി നാപ്പോളിയാണ് തലപ്പത്ത്. ലിവര്‍പൂള്‍, പിഎസ്ജി എന്നിവര്‍ യഥാക്രമം മൂന്ന് പോയിന്റുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്.

ഷാല്‍ക്കെ 1- ലോകോമാട്ടിവ് മോസ്‌കോ 0; പോര്‍ട്ടോ 1- ഗാലത്‌സരെ 0

ഷാല്‍ക്കെ 1- ലോകോമാട്ടിവ് മോസ്‌കോ 0; പോര്‍ട്ടോ 1- ഗാലത്‌സരെ 0

ഗ്രൂപ്പ് ഡിയില്‍ ജര്‍മനിയില്‍ നിന്നുള്ള ഷാല്‍ക്കെ 1-0ന് റഷ്യന്‍ ക്ലബ്ബായ ലോകോമൊട്ടിവിനെയും പോര്‍ച്ചുഗീസ് വമ്പന്‍മാരായ പോര്‍ട്ടോ 1-0ന് തുര്‍ക്കി ടീമായ ഗാലത്‌സരെയെയും പരാജയപ്പെടുത്തി. ഷാല്‍ക്കെയ്ക്കു വേണ്ടി വെസ്റ്റന്‍ എംകെന്നിയും പോര്‍ട്ടോയ്ക്കായി മൗസ്സ മരെഗയുമാണ് വിജയഗോള്‍ നേടിയത്.

നാല് പോയിന്റ് വീതം നേടിയ പോര്‍ട്ടോയും ഷാല്‍ക്കെയുമാണ് ഗ്രൂപ്പില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മൂന്ന് പോയിന്റുമായി ഗാലത്‌സരെ മൂന്നാം സ്ഥാനത്താണ്.

Story first published: Thursday, October 4, 2018, 12:08 [IST]
Other articles published on Oct 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+