Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: ക്ലാസിക്കില്‍ ബാഴ്‌സ കസറി... നാലടിച്ച് ലിവര്‍പൂളും ഡോട്മുണ്ടും; പിഎസ്ജി തടിതപ്പി

ബാഴ്‌സലോണ/ലണ്ടന്‍/പാരിസ്/ഡോട്മുണ്ട്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ജേതാക്കളായ ബാഴ്‌സലോണ, ലിവര്‍പൂള്‍, ബൊറൂസ്യ ഡോട്മുണ്ട് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന ക്ലാസിക്ക് പോരില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെടുത്തുകയായിരുന്നു.

എന്നാല്‍, ലിവര്‍പൂള്‍ 4-0ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും ബൊറൂസ്യ ഡോട്മുണ്ട് ഇതേ സ്‌കോറിന് ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെയും തകര്‍ക്കുകയായിരുന്നു. മറ്റൊരു പ്രധാന മല്‍സരത്തില്‍ ഫ്രഞ്ച് അതികായന്‍മാരായ പിഎസ്ജി നാപ്പോളിക്കെതിരേ 2-2ന്റെ സമനിലയുമായി രക്ഷപ്പെട്ടു. ടോട്ടനം ഹോട്‌സ്പറിനെ 2-2ന് പിഎസ്‌വി ഐന്തോവന്‍ സമനിലയില്‍ കുരുക്കി.

ഗ്രൂപ്പ് എ: ഡോട്മുണ്ട് 4- അത്‌ലറ്റികോ 0... മൊണാക്കോ 1- ബ്രാഗ്ഗെ 1

ഗ്രൂപ്പ് എ: ഡോട്മുണ്ട് 4- അത്‌ലറ്റികോ 0... മൊണാക്കോ 1- ബ്രാഗ്ഗെ 1

ഗ്രൂപ്പ് എയില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സ്പാനിഷ് ഗ്ലാമര്‍ ടീമായ അത്‌ലറ്റികോ മാഡ്രിഡിനെ നിഷ്പ്രഭമാക്കുകയായിരുന്നു. ഡോട്മുണ്ടിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ റാഫേല്‍ ഗ്വരെയ്‌റോ ഇരട്ട ഗോളും ആക്‌സല്‍ വിറ്റ്‌സെല്‍, ജാഡോന്‍ സാഞ്ചോ ഒാരോ തവണയും നിറയൊഴിച്ചു.

എന്നാല്‍, ഫ്രഞ്ച് ഗ്ലാമര്‍ ടീമായ മൊണാക്കോയെ 1-1ന് ബെല്‍ജിയം ക്ലബ്ബായ ക്ലബ്ബ് ബ്രാഗ്ഗെ സമനിലയില്‍ തളയ്്ക്കുകയായിരുന്നു. മൗസ്സ സയ്ല്ലയിലൂടെ മുന്നിലെത്തിയ മൊണാക്കോയ്ക്ക് മിനിറ്റുകള്‍ക്കകം വേസ്ലിയിലൂടെ ബ്രാഗ്ഗെ മറുപടി നല്‍കുകയായിരുന്നു. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി ഡോട്മുണ്ടാണ് തലപ്പത്ത്. ആറ് പോയിന്റുമായി അത്‌ലറ്റികോ തൊട്ടുപിന്നിലുണ്ട്. മൊണാക്കോയ്ക്കും ബ്രാഗ്ഗെയ്ക്കും ഓരോ പോയിന്റ് വീതമാണുള്ളത്.

ഗ്രൂപ്പ് ബി: ബാഴ്‌സലോണ 2- ഇന്റര്‍ മിലാന്‍ 0... ടോട്ടനം 2- പിഎസ്‌വി 2

ഗ്രൂപ്പ് ബി: ബാഴ്‌സലോണ 2- ഇന്റര്‍ മിലാന്‍ 0... ടോട്ടനം 2- പിഎസ്‌വി 2

ഗ്രൂപ്പ് ബിയില്‍ നടന്ന മുന്‍ ചാംപ്യന്‍മാരുടെ ക്ലാസിക്കില്‍ സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണ 2-2ന് ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തുകയായിരുന്നു. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സ തകര്‍പ്പന്‍ പ്രകടനമാണ് ഹോംഗ്രൗണ്ടില്‍ പുറത്തെടുത്തത്. റഫീഞ്ഞ, ജോര്‍ഡി ആല്‍ബ എന്നിവരാണ് ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
എന്നാല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ടീമായ ടോട്ടനം ഹോട്‌സ്പറിനെ 2-2ന് ഡച്ച് ക്ലബ്ബായ പിഎസ് വി ഐന്തോവന്‍ സമനിലയില്‍ പൂട്ടുകയായിരുന്നു. 79ാം മിനിറ്റില്‍ ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ടോട്ടനമിന് തിരിച്ചടിയായി. ഈ അവസരം കളിതീരാന്‍് മിനിറ്റുകള്‍ ബാക്കിനില്‍ക്കേ പിഎസ്‌വി ഗോളാക്കി സമനില പിടിക്കുകയും ചെയ്തു. ടോട്ടനമിനു വേണ്ടി ലുകാസ് മൗറയും ഹാരി കെയ്‌നും പിഎസ്‌വിക്കായി ഹെയ്‌റിങ് ലൊസാനോ, ലൂക്ക് ഡി ജോങും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി ബാഴ്‌സയും ആറ് പോയിന്റോടെ ഇന്ററുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഓരോ പോയിന്റ് വീതം നേടി ടോട്ടനമും പിഎസ്‌വിയും മൂന്ന്, നാല് സ്ഥാനങ്ങളിലാണ്.

ഗ്രൂപ്പ് സി: ലിവര്‍പൂള്‍ 4- റെഡ് സ്റ്റാര്‍ 0... പിഎസ്ജി 2- നാപ്പോളി 2

ഗ്രൂപ്പ് സി: ലിവര്‍പൂള്‍ 4- റെഡ് സ്റ്റാര്‍ 0... പിഎസ്ജി 2- നാപ്പോളി 2

ഗ്രൂപ്പ് സിയില്‍ ലിവര്‍പൂള്‍ വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ നാപ്പോളിക്കെതിരേ പിഎസ്ജി സമനില കൊണ്ട് തടിതപ്പുകയായിരുന്നു. ലിവര്‍പൂളിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സെര്‍ബിയന്‍ ക്ലബ്ബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തകര്‍ത്തത്. പ്രീമിയര്‍ ലീഗിലെ മികച്ച ഫോം ചാംപ്യന്‍സ് ലീഗിലും നിലനിര്‍ത്താന്‍ ലിവര്‍പൂളിന് സാധിച്ചിട്ടുണ്ട്. ലിവര്‍പൂളിനായി സൂപ്പര്‍താരം മുഹമ്മദ് സലാ ഇരട്ട ഗോളുമായി തിളങ്ങി. ഇതോടെ ലിവര്‍പൂളില്‍ സലാ 50 ഗോളുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. റോബര്‍ട്ടോ ഫിര്‍മിനോ, സാഡിയോ മാനെ എന്നിവര്‍ ഓരോ തവണ ലിവര്‍പൂള്‍ ഗോള്‍ നേട്ടത്തില്‍ പങ്കാളികളായി.

എന്നാല്‍, ഹോംഗ്രൗണ്ടില്‍ ഇഞ്ചുറിടൈമില്‍ നേടിയ ഗോളാണ് പിഎസ്ജിയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. മല്‍സരം നാപ്പോളി 2-1ന് സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ ഇഞ്ചുറിടൈമിലെ മൂന്നാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിയുടെ രക്ഷകനാവുകയായിരുന്നു. മാരിയോ റൂയി വഴങ്ങിയ സെല്‍ഫ് ഗോളാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍. നാപ്പോളിക്കായി ലൊറേന്‍സോ ഇന്‍സിഗ്നി, ഡ്രയ്‌സ് മെര്‍ട്ടന്‍സ് എന്നിവരാണ് ലക്ഷ്യംകണ്ടത്. ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ലിവര്‍പൂളാണ് തലപ്പത്ത്. അഞ്ച് പോയിന്റുമായി നാപ്പോളിയും നാല് പോയിന്റുമായി പിഎസ്ജിയും ഒരു പോയിന്റോടെ ബെല്‍ഗ്രേഡുമാണ് യഥാക്രമം രണ്ടു മുതല്‍ നാല് സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് ഡി: പോര്‍ട്ടോ 3- ലൊകോമൊട്ടിവ് 1... ഗാലത്സരെ 0- ഷാല്‍ക്കെ 0

ഗ്രൂപ്പ് ഡി: പോര്‍ട്ടോ 3- ലൊകോമൊട്ടിവ് 1... ഗാലത്സരെ 0- ഷാല്‍ക്കെ 0

ഗ്രൂപ്പ് ഡിയില്‍ പോര്‍ട്ടോ 3-1ന് ലൊകോമൊട്ടിവിനെ പരാജയപ്പെടുത്തിയപ്പോള്‍ ഗാലത്സരെ ഷാല്‍ക്കെ മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു. പോര്‍ട്ടോയ്ക്കായി മൗസ്സ മരെഗ, ഹെക്ടര്‍ ഹെരെയ്‌റ, ജെസുസ് കൊറോണ എന്നിവര്‍ വലക്കുലുക്കി. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി പോര്‍ട്ടോയാണ് തലപ്പത്ത്. ഷാല്‍ക്കെയ്ക്ക് അഞ്ചും ഗാലത്സരെയ്ക്ക് നാലും പോയിന്റാണുള്ളത്.

Story first published: Thursday, October 25, 2018, 11:21 [IST]
Other articles published on Oct 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+