ചാമ്പ്യന്‍സ് ലീഗ്; ടോട്ടനത്തിന് ജയിക്കണം, അത്ഭുതത്തിന് വലന്‍സിയ
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് രണ്ടാം പാദത്തില്‍ ചൊവ്വാഴ്ച രാത്രി രണ്ട് മത്സരങ്ങള്‍. ജര്‍മന്‍ ടീം ലെയ്പ്‌സിഗ് ടോട്ടനം ഹോട്‌സ്പറിനേയും വലന്‍സിയ അറ്റിലാന്റയേയും നേരിടും. ആദ്യ പാദത്തില്‍ തോല്‍വി വഴങ്ങിയ ടോട്ടനത്തിന് രണ്ടാം പാദത്തില്‍ ജയം മാത്രമേ രക്ഷയ്‌ക്കെത്തുകയുള്ളൂ. വലന്‍സിയയാകട്ടെ ആദ്യ പാദത്തിലെ വമ്പന്‍ തോല്‍വി മറികടക്കാനുള്ള ശ്രമത്തിലുമാണ്.
സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ടോട്ടനത്തിന് രണ്ടാം പാദത്തില്‍ ജയം അനിവാര്യമാണ്. എവേ ഗോള്‍ വഴങ്ങിയത് രണ്ടാം പാദത്തില്‍ ടീമിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ലെയ്പ്‌സിന്റെ മൈതാനത്താണ് മത്സരമെന്നതും ടോട്ടനത്തിന്റെ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമാക്കും. ഹാരി കെയ്ന്‍, സണ്‍ ഹെങ് മിന്‍, സിസ്സോക്കോ എന്നീ പ്രമുഖരായ മൂന്ന് കളിക്കാരുടെ പരിക്ക് ടോട്ടനത്തിന് തിരിച്ചടിയാണ്. പ്രീമിയര്‍ ലീഗിലും തോല്‍വിയും സമനിലയുമായി കിതയ്ക്കുന്ന ടോട്ടനം പുതിയ പരിശീലകന്‍ ഹോസെ മൗറീന്യോയ്ക്ക് കീഴിലും ഉയര്‍ത്തെഴുന്നേറ്റിട്ടില്ല. ലെയ്പ്‌സിഗിനെതിരെ ജയിക്കാനായാല്‍ ടീമിന് ആത്മവിശ്വാസം തിരികെപ്പിടിക്കാം. അതേസമയം, ടോട്ടനത്തിനെതിരെ സമനിലയെങ്കിലും നേടിയാല്‍ ക്വാര്‍ട്ടറിലെത്താമെന്ന പ്രതീക്ഷയിലാണ് ലെയ്പ്‌സിഗ്. ജര്‍മന്‍ ലീഗിലെ മികവും ലെയ്പ്‌സിഗിന് തുണയാകും.

ആദ്യ പാദത്തിലെ വമ്പന്‍ തോല്‍വിയില്‍നിന്നും കരകയറുക വലന്‍സിയയ്ക്ക് എളുപ്പമാകില്ല. 4-1 എന്ന നിലയിലാണ് ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്റെ ആദ്യ പാദത്തില്‍ ജയം സ്വന്തമാക്കിയത്. രണ്ടാം പാദത്തില്‍ പ്രതിരോധം കടുപ്പിച്ചാല്‍ അറ്റ്‌ലാന്റയ്ക്ക് അടുത്ത റൗണ്ട് ഉറപ്പിക്കാം. അതേസമയം, സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നതിന്റെ മേല്‍ക്കൈ മുതലെടുക്കാനാകും വലന്‍സിയയുടെ ശ്രമം. ചാമ്പ്യന്‍സ് ലീഗില്‍ വലന്‍സിയയ്ക്ക് വലിയ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് പോരായ്മയാണ്. വലിയ മാര്‍ജിനുള്ള ജയം സ്വന്തമാക്കാന്‍ രണ്ടുംകല്‍പ്പിച്ചുള്ള പോരാട്ടത്തിനാകും വലന്‍സിയ ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications