Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിമേളം; ടോട്ടനം പുറത്ത്, ലെയ്പ്‌സിഗ് ക്വാര്‍ട്ടറില്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്നും ടോട്ടനം ഹോട്‌സ്പര്‍ പുറത്തായി. നോക്കൗട്ട് റൗണ്ടിലെ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജര്‍മന്‍ ടീം ലെയ്പ്‌സിഗിനോട് തോറ്റാണ് ടോട്ടനം പുറത്തായത്. ആദ്യ പാദത്തില്‍ ടീം ഒരു ഗോള്‍ വഴങ്ങിയിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി ടോട്ടനം 4-0 എന്ന സ്‌കോറിന് തോറ്റു. മറ്റൊരു മത്സരത്തില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ തോറ്റ് വലന്‍സിയയും പുറത്തായി. രണ്ടാം പാദത്തില്‍ 4-3നായിരുന്നു വലന്‍സിയയുടെ തോല്‍വി. രണ്ട് പാദങ്ങളിലുമായി ആകെ 8-4 എന്ന നിലയില്‍ വലന്‍സിയ പരാജയപ്പെട്ടു.

ആദ്യ പാദത്തിലെ ഒരു ഗോള്‍ കടവുമായി ലെയ്പ്‌സിന്റെ മൈതാനത്തിറങ്ങിയ ടോട്ടനത്തിന് ഒരവസരത്തിലും ജയപ്രതീക്ഷയുണ്ടാക്കാനായില്ല. കളി തുടങ്ങി 10-ാം മിനിറ്റില്‍ തന്നെ മാഴ്‌സെല്‍ സബിറ്റ്‌സര്‍ ഗോള്‍ നേടിയതോടെ ടോട്ടനം കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. 21-ാം മിനിറ്റില്‍ മാഴ്‌സല്‍ രണ്ടാമത്തെ ഗോളും 87-ാം മിനിറ്റില്‍ ഫോര്‍സ്‌ബെര്‍ഗ് മൂന്നാം ഗോളും നേടിയതോടെ ടോട്ടനം തോല്‍വി ഉറപ്പിച്ചിരുന്നു. ഹാരി കെയ്ന്‍, സണ്‍ ഹെങ് മിന്‍, സിസ്സോക്കോ എന്നീ പ്രമുഖരായ മൂന്ന് കളിക്കാരുടെ പരിക്ക് ടോട്ടനത്തിന് തിരിച്ചടിയായി.

tottenhamvsleipzig

ആദ്യ പാദത്തില്‍ 4-1 എന്ന നിലയില്‍ തോറ്റ വലന്‍സിയയ്ക്ക് രണ്ടാം പാദത്തിലും തോല്‍വി തന്നെയായിരുന്നു ഫലം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ മൂന്നുഗോള്‍ അടിക്കാന്‍ കഴിഞ്ഞെങ്കിലും നാലുഗോള്‍ വഴങ്ങിയതോടെ തോല്‍വി ഉറപ്പാക്കി. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയാണ് മത്സരം നടന്നത്. ജോസിപ് ഇല്ലിസിച്ച് നാലു ഗോളുകള്‍ അറ്റ്‌ലാന്റയ്ക്കായി നേടി. 3, 43, 71, 82 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. കെവിന്‍ ഗമെയ്‌റോ(21, 51), ടോറെസ്(67) എന്നിവര്‍ വലന്‍സിയയ്ക്കായും സ്‌കോര്‍ ചെയ്തു.

Story first published: Wednesday, March 11, 2020, 9:07 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+