For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ് ഓഗസ്റ്റിനുള്ളില്‍ പൂര്‍ത്തിയാക്കും; റിപ്പോര്‍ട്ടുകള്‍ പുറത്ത്

മാഡ്രിഡ്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചാമ്പ്യന്‍സ് ലീഗും പുനരാരംഭിക്കാനൊരുങ്ങുന്നു. പ്രധാന ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിക്കുന്ന തീയ്യതി പുറത്തുവിട്ടതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. നിലവില്‍ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബറിനുള്ളില്‍ ചാമ്പ്യന്‍സ് ലീഗ് പൂര്‍ത്തിയാക്കാനാണ് നീക്കം. ദി ഇന്റിപെന്റന്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. എല്ലാ മത്സരങ്ങളും ഒറ്റ വേദിയില്‍ നടത്താനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജൂണ്‍ 17ന് നടക്കുന്ന മീറ്റിങ്ങിന് ശേഷമാകും ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. ടൂര്‍ണമെന്റ് ആരംഭിച്ചാലും കര്‍ശന നിയന്ത്രണങ്ങളുണ്ടാവും. കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ ദിവസം ബുണ്ടസ്ലീഗ പുനരാരംഭിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ആദ്യമായി പുനരാരംഭിച്ച ലീഗും ബുണ്ടസ്ലീഗയാണ്. ഇത്തവണയും ബയേണ്‍ മ്യൂണിക്ക് കിരീടത്തിനടുത്താണ്. ലീഗ് പുനരാരംഭിച്ച ശേഷവും തകര്‍പ്പന്‍ പ്രകടനമാണ് ബയേണ്‍ പുറത്തെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലാലിഗയും ഉടന്‍ പുനരാരംഭിക്കും. ലാലിഗ മത്സരങ്ങള്‍ ജൂണ്‍ 11ന് പുനരാരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന് മുമ്പ് ലാലിഗ പുനരാരംഭിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുമതി നല്‍കിയിട്ടുണ്ട്. സെവിയ്യയും റയല്‍ ബെറ്റിസും തമ്മിലുള്ള മത്സരത്തോടെയാവും ലീഗ് മത്സരങ്ങള്‍ തുടങ്ങുകയെന്നാണ് മാര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് മാര്‍ച്ച് 10നാണ് ലാലിഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ലാലിഗയ്ക്ക് മുന്നൊരുക്കമെന്നോണം നേരത്തെതന്നെ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരുന്നു. ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം കളത്തകളത്തിലിറങ്ങിയിട്ടുണ്ട്. എല്ലാ താരങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി കൊറോണയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ലീഗ് പുനരാരംഭിക്കാനൊരുങ്ങുന്നത്.

championsleague

നിലവിലെ പോയിന്റ് പട്ടിക പ്രകാരം ബാഴ്‌സലോണയാണ് പട്ടികയില്‍ തലപ്പത്ത്. 27 മത്സരത്തില്‍ നിന്ന് 58 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. തുല്യമത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്തുണ്ട്. അതേ സമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണ്‍ 17നാണ് ആരംഭിക്കുന്നത്. നിലവിലെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂളാണ് മുന്നില്‍. 82 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 57 പോയിന്റാണ്. കോവിഡ് വൈറസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. നിരവധി ആളുകളുടെ മരണത്തിനും കോവിഡ് കാരണമായി. കോവിഡ് മൂലം രണ്ട് മാസത്തോളം ലീഗ് മത്സരങ്ങള്‍ നീട്ടിവെക്കേണ്ടി വന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാനാവാത്തതിനാല്‍ ഇനിയും ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധി ഉയരുമെന്നുറപ്പാണ്.

Story first published: Saturday, May 30, 2020, 11:45 [IST]
Other articles published on May 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+