Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചുവപ്പുകാര്‍ഡ് വാങ്ങിയ റൊണാള്‍ഡോയ്ക്ക് വീണ്ടും തിരിച്ചടി; ഇനി പുറത്തിരിക്കേണ്ടിവരും

റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിലക്കി. യുവന്റസ് താരം ക്രിസ്റ്റിയാനോയെ ഒരു കളിയില്‍നിന്നുമാണ് വിലക്കിയതെന്ന് യുവേഫ വ്യക്തമാക്കി. ഈ സീസണില്‍ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് പുതിയ ജഴ്‌സിയില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗില്‍തന്നെ ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു.

വലന്‍സിയയ്‌ക്കെതിരായ മത്സരത്തില്‍ 29 മിനിറ്റുമാത്രമാണ് താരത്തിന് കളിക്കാനായത്. മത്സരത്തില്‍ യുവന്റസ് ജയിച്ചെങ്കിലും മൈതാനത്തെ നാടകീയ സംഭവങ്ങള്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റത്തിന് മങ്ങലേല്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍നിന്നും താരത്തെ വിലക്കിയത്. അതേസമയം, ഒരു കളിയില്‍നിന്നും മാത്രം വിലക്ക് ലഭിച്ചതോടെ മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ താരത്തിന് കളിക്കാനാകും.

cristianoronaldo

ഒക്ടോബര്‍ 23നാണ് യുവന്റസും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരം. 2003 മുതല്‍ 2009 വരെ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റിയാനോ പിന്നീട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയിരുന്നു. രണ്ട് ലാ ലീഗയും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും നേടി ഒന്‍പത് വര്‍ഷത്തെ മാഡ്രിഡ് കരിയര്‍ അവസാനിപ്പിച്ചാണ് താരം ഈ സീസണില്‍ യുവന്റസിലേക്ക് കൂടുമാറിയത്. ഇറ്റാലിയന്‍ ലീഗില്‍ പ്രതീക്ഷിച്ച തുടക്കം കിട്ടിയില്ലെങ്കിലും വരും മത്സരങ്ങളില്‍ സൂപ്പര്‍താരം ചുവടുറപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Friday, September 28, 2018, 12:29 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+