For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ചെല്‍സി, ബാഴ്‌സലോണ, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചെല്‍സി, ബാഴ്‌സലോണ, ലിവര്‍പൂള്‍, ഇന്റര്‍മിലാന്‍ ടീമുകള്‍ക്ക് ജയം. ചെല്‍സി അയാക്‌സിനേയും(1-0), ബാഴ്‌സലോണ സ്ലാവിയ പ്രാഗിനേയും(2-1) ലിവര്‍പൂള്‍ ജെങ്കിനേയും(4-1) ഇന്റര്‍മിലാന്‍ ഡോട്ട്മുണ്ടിനേയും(2-0) തോല്‍പ്പിച്ചു. നാപ്പോളി (3-2) റെഡ്ബുള്‍, ലില്ലെ(1-1)വലന്‍സിയ, ബെന്‍ഫിക്ക(2-1)ലിയോണ്‍, ലിപ്‌സിഗ്(2-1)സെനിത് എന്നിങ്ങനെയാണ് മറ്റു മത്സരഫലങ്ങള്‍.

ഗ്രൂപ്പ് എച്ചില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ 86-ാം മിനിറ്റില്‍ മിച്ചി ബാത്ഷ്വായ് ചെല്‍സിക്കായി വിജയഗോള്‍ നേടി. ജയത്തോടെ ചെല്‍സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ഇ യില്‍ ലിവര്‍പൂളിനായി ചേംബര്‍ലൈന്‍(2, 57) ഇരട്ടഗോളുകള്‍ നേടി. സാദിയോ മാനെ(77), മുഹഹമ്മദ് സല(87) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സ്റ്റീഫന്‍ ഒഡേയ്(88) ജെങ്കിന്റെ ആശ്വാസഗോള്‍ നേടി.

liverpoolvsgenk

ഗ്രൂപ്പ് എഫില്‍ 3-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളില്‍ മുന്നില്‍ കയറിയ ബാഴ്‌സലോണയെ ബോറില്‍ 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ സ്ലാവിയ പ്രാഗ് തളച്ചതാണ്. എന്നാല്‍, പീറ്റര്‍ ഒലായിങ്ക(57)യുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയ്ക്ക് ജയമൊരുക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്റര്‍മിലാനുവേണ്ടി ലൗട്ടാരോ മാര്‍ട്ടിനെസ്(22), അന്റോണിയോ കാന്‍ഡ്രേവ(89) എന്നിവര്‍ ഗോള്‍ സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ 7 പോയന്റുമായി ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ഇന്റര്‍മിലാനും ഡോട്ട്മുണ്ടിനും 4 പോയന്റുവീതമുണ്ട്.

Story first published: Thursday, October 24, 2019, 9:36 [IST]
Other articles published on Oct 24, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+