Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions league: മെസ്സി x റൊണാള്‍ഡോ ക്ലാസിക്ക് ഇല്ല! വീണ്ടും ഡ്രോയെടുത്തപ്പോള്‍ പിഎസ്ജി റയലിനെതിരേ

1

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പ്രീക്വാര്‍ട്ടറിലുണ്ടാവില്ല. ആദ്യം പ്രഖ്യാപിച്ച മല്‍സരക്രമത്തില്‍ മെസ്സിയുടെ പിഎസ്ജിയും റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായിരുന്നു നേര്‍ക്കുനേര്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ഡ്രോ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ യുവേഫയുടെ ഭാഗത്തു നിന്നു ചില ഗുരുതരമായ പിഴവ് സംഭവിച്ചതു വലിയ വിവാദങ്ങള്‍ക്കിടയാക്കി. ഡ്രോയില്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ട ടീമുകള്‍ നേര്‍ക്കു നേര്‍ വന്നതായിരുന്നു കാരണം. ഇതു വിവാദമാവുകും ക്ലബ്ബുകള്‍ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തു. തുടര്‍ന്നാണ് പ്രീക്വാര്‍ട്ടര്‍ ഡ്രോ വീണ്ടുമെടുക്കാന്‍ യുവേഫ തീരുമാനിച്ചത്.

പുതുതായി പ്രഖ്യാപിച്ച ഫിക്‌സ്ചറില്‍ പിഎസ്ജിക്കു എതിരാളികളായി ലഭിച്ചിരിക്കുന്നത് മുന്‍ ജേതാക്കളും സ്പാനിഷ് പവര്‍ഹൗസുകളുമായ റയല്‍ മാഡ്രിഡിനെയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡാവട്ടെ സ്‌പെയിനിലെ മറ്റൊരു മുന്‍നിര ടീമായ അത്‌ലറ്റികോ മാഡ്രിഡുമായും കൊമ്പുകോര്‍ക്കും. മറ്റു പ്രീക്വാര്‍ട്ടറുകളില്‍ ബയേണ്‍ മ്യൂണിക്ക് സാല്‍സ്ബര്‍ഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി സ്‌പോര്‍ട്ടിങ് ലിസ്ബണിനെയും ബെന്‍ഫിക്ക അയാക്‌സിനെയും നിലവിലെ ജേതാക്കളായ ചെല്‍സി ലില്ലെയെയും യുവന്റസ് വിയ്യാറയലിനെയും ലിവര്‍പൂള്‍ ഇന്റര്‍മിലാനെയും നേരിടും.

ചാംപ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീക്വാര്‍ട്ടറുകള്‍ 2022 ഫെബ്രുവരി 15, 16, 22, 23 തിയ്യതികളിലായിരിക്കും. രണ്ടാംപാദ പ്രീക്വാര്‍ട്ടറുകള്‍ മാര്‍ച്ച് 8, 9, 15, 16 തിയ്യതികളിലും നടക്കും. മുന്‍ ചാംപ്യന്‍മാരും സ്പാനിഷ് ഫുട്‌ബോളിലെ പവര്‍ഹൗസുകളുമായ ബാഴ്‌സലോണയില്ലാത്ത ചാംപ്യസ് ലീഗ് പ്രീക്വാര്‍ട്ടര്‍ കൂടിയാണിത്. ഇത്തവണ ബാഴ്‌സ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

നേരത്തേ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് ടീമുകളുടെ ഭാഗമായിരുന്നപ്പോള്‍ മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടങ്ങള്‍ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്കു മാറിയതോടെ ഈ ഇതിഹാസതാരങ്ങള്‍ തമ്മില്‍ സ്ഥിരമായുള്ള കൊമ്പുകോര്‍ക്കലും ഫുട്‌ബോള്‍ പ്രേമികള്‍ക്കു നഷ്ടമാവുകയും ചെയ്യുകയായിരുന്നു.

Story first published: Monday, December 13, 2021, 20:00 [IST]
Other articles published on Dec 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+