Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ വീഴ്ത്തി സിറ്റി; യുവന്റസിനെ ലിയോണ്‍ അട്ടിമറിച്ചു

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിയോണിനും ജയം. സിറ്റി 2-1ന് റയലിനെ തോല്‍പ്പിച്ചപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസിനെയാണ് ലിയോണ്‍ അട്ടിമറിച്ചത്. ലിയോണിന്റെ മൈതാനത്ത് നടന്ന മത്സരമായതിനാല്‍ രണ്ടാം പാദത്തില്‍ യുവന്റസിന് പ്രതീക്ഷയുണ്ട്. അതേസമയം, മാഡ്രിഡില്‍ രണ്ടു ഗോള്‍ വഴങ്ങിയത് രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടിയായേക്കും.

ഫുട്‌ബോള്‍ലോകം ആകാംഷയോടെ കാത്തിരുന്ന റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ഒപ്പത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം 60-ാം ലീഡെടുത്തത് റയല്‍ മാഡ്രിഡാണ്. ഇസ്‌കോയുടെ ഗോളില്‍ ലീഡ് നേടിയ റയലിനെ ജീസസ് 78-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ സിറ്റി ഒപ്പം പിടിച്ചു. അഞ്ച് മിനിറ്റിനുശേഷം ഡി ബ്രുയിന്‍(83) പെനാല്‍റ്റി ഗോള്‍ റയലിന്റെ വിധിയെഴുതി. 86-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും റയലിന് തിരിച്ചടിയായി. രണ്ടാം പാദത്തില്‍ റാമോസിന്റെ സേവനം റയലിന് ലഭിക്കില്ല.

manchestercity

കളിയില്‍ വ്യക്തമായ മേധാവിത്വം നേടിയിട്ടും യുവന്റസിന് ലിയോണിനെതിരെ ഗോള്‍ നേടാനായില്ല. 31-ാം മിനിറ്റില്‍ ലൂക്കാസ് ടൗസര്‍ട്ട് നേടിയ ഗോളില്‍ ലിയോണ്‍ ജയമുറപ്പിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വമ്പന്‍ കളിക്കാരുണ്ടായിട്ടും യുവന്റസിന് ഒരുതവണപോലും ലിയോണ്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ പായിക്കാനായില്ല. ഗോളടിച്ചശേഷം ലിയോണ്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതും യുവന്റസിന് തിരിച്ചടിയായി. മാര്‍ച്ച് 18ന് ഇതേ ടീമുകള്‍ രണ്ടാം പാദത്തില്‍ വീണ്ടും ഏറ്റുമുട്ടും.

Story first published: Thursday, February 27, 2020, 9:33 [IST]
Other articles published on Feb 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+