ഡോര്‍ട്ട്മുണ്ട്: യുവെഫ ചാംപ്യന്‍സ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന്റെ കുതിപ്പിനെ ജര്‍മന്‍ ക്ലബ്ബായ ബൊറുഷ്യ ഡോര്‍ട്ട് മുണ്ട് സമനിലയില്‍ തളച്ചു. ആന്ദ്രെ ഷര്‍ലെ 87ാം മിനിറ്റില്‍ നേടിയ ഗോളാണ് റയലിന്റെ വിജയം തട്ടിത്തെറിപ്പിച്ചത്.
സ്റ്റാര്‍ പ്ലെയര്‍ ക്രിസ്റ്റാനോ റൊണാള്‍ഡോയിലൂടെ റയല്‍ തന്നെയായിരുന്നു ആദ്യം ലീഡ് നേടിയത്. പതിനേഴാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ 95ാം ചാംപ്യന്‍സ് ലീഗ് ഗോള്‍ പിറന്നത്. ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ ഒബാമെയാങിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. 68ാം മിനിറ്റില്‍ ഫ്രാന്‍സ് താരം റാഫേല്‍ വരനെയിലൂടെ റയല്‍ ലീഡ് തിരിച്ചു പിടിച്ചു. എന്നാല്‍ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ കസെമിരോയുടെ അഭാവം സിനദിന്‍ സിദാന്റെ ടീമിനെ വീണ്ടും സമനിലയില്‍ തളച്ചു. പരിക്കിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ താരം വിട്ടുനില്‍ക്കുന്നതിനാല്‍ റയല്‍ വഴങ്ങുന്ന മൂന്നാമത്തെ സമനിലയാണിത്.

മറ്റു പ്രധാനമത്സരഫലങ്ങള്‍
ഡോര്‍ട്ട്മുണ്ട് 2- റയല്‍ മാഡ്രിഡ് 2
സിഎസ്‌കെഎ മോസ്‌കോ 0- ടോട്ടന്‍ഹാം 1
ഡൈനാമോ സഗ്രെബ് 0- യുവന്റ്‌സ് 4
ലെയ്‌സെസ്റ്റര്‍ സിറ്റി 1- പോര്‍ട്ടോ 0
മൊണാകോ 1 -ബയെര്‍ ലെവര്‍കുസന്‍ 1
സെവിയ്യ 1-ഒളിംപികോസ് 0
കൂടുതല്‍ വാര്‍ത്തകള്‍
ലോകത്തെ മൂന്നാമത്തെ ഡ്രോപ് ഇന്‍ ക്രിക്കറ്റ് പിച്ച് കേരളത്തില്‍, അറിയേണ്ടതെല്ലാം
ഇംഗ്ലണ്ട് ഫുട്‌ബോള്‍ കോച്ച് സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി; സ്ഥാനം തെറിച്ചു
സിറ്റിക്കും ലിവര്‍ പൂളിനും ജയം; ചെല്‍സിക്ക് തോല്‍വി
റയലിന് റെക്കോര്‍ഡ് നഷ്ടമായി; മെസ്സിക്ക് പരിക്ക്