Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ നാണംകെട്ട് പുറത്തായി; ടോട്ടനം ക്വാര്‍ട്ടറില്‍

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് നാണംകെട്ട് പുറത്തായി. നോക്കൗണ്ട് റൗണ്ടിലെ രണ്ടാംപാദത്തില്‍ ഡച്ച് ടീം അയാക്‌സിനോട് 4-1ന് തോല്‍വി ഏറ്റുവാങ്ങിയാണ് റയല്‍ പുറത്തായത്. ആദ്യ പാദത്തില്‍ റയല്‍ 2-1ന് അയാക്‌സിനോട് ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5-3 എന്ന സ്‌കോറിന് ജയിച്ചാണ് അയാക്‌സ് അടുത്ത റൗണ്ടില്‍ ഇടംപിടിച്ചത്.

ajaxmadrid

റയലിന്റെ തട്ടകത്തില്‍ നേരിട്ട കൂറ്റന്‍ തോല്‍വി ടീമിന് നാണക്കേടുണ്ടാക്കുന്നതാണ്. ആദ്യപാദത്തില്‍ മഞ്ഞകാര്‍ഡ് ലഭിച്ച ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ കൂടാതെ കളിക്കാനിറങ്ങിയ റയലിന് രണ്ടാം പാദത്തില്‍ പ്രതിരോധം തിരിച്ചടിയായി. ഹക്കിം സിയേച്ച്(7), ഡേവിഡ് നെരെസ്(18), ദുസാന്‍ ടാഡിച്ച്(62), ലെസ്സി ഷോണെ(72) എന്നിവരാണ് അയാക്‌സിന്റെ ഗോള്‍ സ്‌കോറര്‍മാര്‍ മാര്‍ക്കോ. അസെന്‍സിയോ 70-ാം മിനിറ്റില്‍ റയലിന്റെ ആശ്വാസഗോള്‍ നേടി. മത്സരത്തിന്റെ 93-ാം മിനിറ്റില്‍ റയലിന്റെ നാച്ചോ ചുവപ്പുകാര്‍ഡ് കണ്ടതും ആതിഥേയര്‍ക്ക് പ്രഹരമായി.

2012 നുശേഷം ഇതാദ്യമായാണ് റയല്‍ ആദ്യ നോക്കൗട്ട് റൗണ്ടില്‍ പുറത്താകുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടിയതിന്റെ പകിട്ടുമായിറങ്ങിയ റയലിന്റെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നുകൂടിയാണിത്. അയാക്സ് ആവട്ടെ ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷമാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

sergioramos

മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മണ്ടിനെ മറികടന്ന് ഇംഗ്ലീഷ് ടീം ടോട്ടനവും ക്വാര്‍ട്ടറിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനത്തിന്റെ ജയം. നാല്‍പത്തിയൊന്‍പതാം മിനിറ്റില്‍ ഹാരി കെയ്ന്‍ ടീമിനായി ഗോള്‍ നേടി. ആദ്യ പാദത്തില്‍ 3-0 എന്ന സ്‌കോറില്‍ ജയിച്ച ടോട്ടനം ഇതോടെ 4-0 ഗോള്‍ ശരാശരിയിലാണ് ക്വാര്‍ട്ടര്‍ ബര്‍ച്ച് ഉറപ്പാക്കിയത്.

Story first published: Wednesday, March 6, 2019, 9:39 [IST]
Other articles published on Mar 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+