Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: റയല്‍, ബയേണ്‍ ജയിച്ചു... മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലിയോണ്‍ ഷോക്ക്

മാഡ്രിഡ്/ലണ്ടന്‍/ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും വിജയത്തോടെ തുടങ്ങിയപ്പോള്‍ പ്രീമിയര്‍ ലീഗ് കിരീട വിജയികളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി നേരിട്ടു.

ഗ്രൂപ്പ് ഇയില്‍ ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ 2-0ന് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയെയും അയാക്‌സ് 3-0ന് എഇകെ ഏതന്‍സിനെയും പരാജയപ്പെടുത്തുകയായിരുന്നു.ഗ്രൂപ്പ് എഫില്‍ ഫ്രഞ്ച് ക്ലബ്ബായ ലിയോണാണ് 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഷക്തര്‍ ഡൊണെസ്‌കും ഹൊഫെന്‍ഹെയിമും 2-2ന് സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് ജിയില്‍ നടന്ന ക്ലാസിക്ക് പോരില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എഎസ് റോമയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ാണ്് സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് തകര്‍ത്തുവിട്ടത്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സിഎസ്‌കെഎ മോസ്‌ക്കോയും വിക്ടോറിയ പ്ലസെനും 2-2ന് പിരിഞ്ഞു.

ബയേണ്‍ 2- ബെന്‍ഫിക്ക 0

ബയേണ്‍ 2- ബെന്‍ഫിക്ക 0

ബെന്‍ഫിക്കയ്‌ക്കെതിരേ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (10ാം മിനിറ്റ്), റെനറ്റോ സാഞ്ചസ് (54) എന്നിവരാണ് ബയേണിനു വേണ്ടി ലക്ഷ്യംകണ്ടത്.

ഇരട്ട ഗോള്‍ നേടിയ നികോളാസ് ടാഗ്ലിയാഫിക്കോയാണ് ഏതന്‍സിനെതിരേ അയാക്‌സിന് അനായാസ ജയം നേടിക്കൊടുത്തത്.

 ലിയോണ്‍ 2- മാഞ്ചസ്റ്റര്‍ സിറ്റി 1

ലിയോണ്‍ 2- മാഞ്ചസ്റ്റര്‍ സിറ്റി 1

ലിയോണിനെതിരേ മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും തോല്‍ക്കാനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിധി. കളിയില്‍ പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും സിറ്റിക്കായിരുന്നു മേല്‍ക്കൈ.

എന്നാല്‍, കിട്ടിയ രണ്ട് സുവര്‍ണാവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ച് ലിയോണ്‍ സിറ്റിയെ ഞെട്ടിക്കുകയായിരുന്നു. മാക്‌സ് വെല്‍ കോര്‍നെറ്റും (26ാം മിനിറ്റ്), നാബില്‍ ഫെഖിറുമാണ് ലിയോണിനു വേണ്ടി ലക്ഷ്യംകണ്ടത്. ഹോംഗ്രൗണ്ടില്‍ 67ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയാണ് സിറ്റിയുടെ ഏക ഗോള്‍ മടക്കിയത്.

 റയല്‍ മാഡ്രിഡ് 3- റോമ 0

റയല്‍ മാഡ്രിഡ് 3- റോമ 0


ഇസ്‌കോ (45ാം മിനിറ്റ്), ഗരെത് ബേല്‍ (58), മരിയാനോ ഡയസ് (90) എന്നിവരാണ് റോമയ്‌ക്കെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്.

 സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..


കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Thursday, September 20, 2018, 13:02 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+