For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗും പുനരാരംഭിക്കുന്നു, തീയ്യതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകര്‍

മാഡ്രിഡ്: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലാലിഗയും ബുണ്ടസ്ലീഗയുമെല്ലാം പുനരാരംഭിച്ചതിന് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി ചാമ്പ്യന്‍സ് ലീഗും പുനരാരംഭിക്കുന്നു. ആഗസ്റ്റ് മാസത്തിന്റെ ആദ്യവാരം തന്നെ ടൂര്‍ണമെന്റ് ആരംഭിക്കും.ആഗസ്റ്റ് 12 മുതല്‍ 23വരെയുള്ള സമയത്തിനുള്ളില്‍ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ നടത്താനാണ് യുവേഫ ആലോചിക്കുന്നത്. ലിസംബണാകും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് വേദിയാവുക. ക്വാര്‍ട്ടര്‍ ഫൈനല്‍ 12 മുതല്‍ 15വരെയും സെമി ഫൈനല്‍ 18-19 തീയ്യതികളിലും ഫൈനല്‍ 23നും നടത്തുമെന്നാണ് നിലവില്‍ യുവേഫ അറിയിച്ചിരിക്കുന്നത്.

അവസാന എട്ടിലേക്കുള്ള മത്സരങ്ങള്‍ അവശേഷിക്കുന്നത് ആഗസ്റ്റ് 7,8 തീയ്യതികളിലാവും നടക്കുക. നിലവില്‍ അത്‌ലറ്റികോ മാഡ്രിഡ്, ലെയ്പ്‌സിഗ്, പിഎസ്ജി, അന്റ്‌ലാന്റ ക്ലബ്ബുകള്‍ അവസാന എട്ടിലേക്കുള്ള ഇടം കണ്ടെത്തിക്കഴിഞ്ഞു. ബയേണ്‍ മ്യൂണിക്ക്-ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ-നാപ്പോളി, യുവന്റ്‌സ്-ലിയോണ്‍ ക്ലബ്ബുകള്‍ സമനിലയിലാണുള്ളത്. ഇവരുടെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് ആദ്യം നടക്കേണ്ടത്.

championsleague

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും ചാമ്പ്യന്‍സ് ലീഗ് നടത്തുക. കാണികള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം അരങ്ങേറുക.കളിക്കാര്‍ക്ക് പുറത്തുള്ളവരുമായി ഇടപഴകാന്‍ അനുവാദമില്ല. ഡ്രസിങ് റൂമിലടക്കം കര്‍ശന നിയന്ത്രണമുണ്ടാകും. ചാമ്പ്യന്‍സ് ലീഗ് പുനരാരംഭിക്കുമ്പോള്‍ പല ടീമുകള്‍ക്കുമത് നിര്‍ണ്ണായകമാവും. ലാലഗിയില്‍ തുടര്‍ച്ചയായി കപ്പ് നേടുന്ന ബാഴ്‌സലോണയ്ക്ക് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് അത്യാവശ്യമാണ്. അതേ സമയം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഇത്തവണ കൂടി ചാമ്പ്യന്‍സ് ലീഗിലെ പ്രകടനം വിലയിരുത്തിയ ശേഷം നെയ്മറിനെ കൈയൊഴിഞ്ഞേക്കും.

അങ്ങനെ വന്നാല്‍ ബാഴ്‌സലോണയിലേക്കുതന്നെ നെയ്മര്‍ മടങ്ങിയെത്താനുള്ള സാധ്യത ഉയരും. നിലവിലെ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന യുവന്റസിനും ചാമ്പ്യന്‍സ് ലീഗ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നം കണ്ട് റോണോയെ യുവന്റസ് ടീമിലെത്തിച്ചെങ്കിലും അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. കോപ്പാ ഇറ്റാലിയ ഫൈനലിലും തോറ്റ യുവന്റസിന് ചാമ്പ്യന്‍സ് ലീഗ് അഭിമാന പ്രശ്‌നമാണ്.

യൂറോപ്പാ ലീഗും ആഗസ്റ്റില്‍ നടക്കും. 5 മുതല്‍ 21വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ടൂര്‍ണമെന്റ് നടത്താനാണ് യുവേഫ ആലോചിക്കുന്നത്. യൂറോപ്പാ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ജര്‍മനിയിലെ നാല് വേദികളിലായാവും നടക്കുക. 2020-21 സീസണിലേക്കുള്ള തീയ്യതിയും യുവേഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബറിലാവും പുതിയ സീസണ്‍ ആരംഭിക്കുക.ഇതേ സമയത്ത് തന്നെ യൂറോപ്പാ ലീഗിന്റെ പുതിയ സീസണും ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തിക്കനുസരിച്ചാവും കാണികളെ പ്രവേശിപ്പിക്കുന്നതടക്കമുള്ള മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. കൊവിഡിനെത്തുടര്‍ന്ന് മാര്‍ച്ച് 10ഓടെയാണ് ചാമ്പ്യന്‍സ് ലീഗടക്കമുള്ള ഫുട്‌ബോള്‍ ലീഗുകള്‍ക്ക് ഷട്ടറിട്ടത്. വീണ്ടും മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ഫുട്‌ബോള്‍ ലോകം വീണ്ടും ഉണരുകയാണ്.

Story first published: Friday, June 19, 2020, 10:16 [IST]
Other articles published on Jun 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+