Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ ആവേശത്തില്‍; ചാമ്പ്യന്‍സ് ലീഗിന്റെ ഫിക്‌സ്ചര്‍ പുറത്ത്

സൂറിച്ച്: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗും തിരിച്ചുവരുന്നു. ഫുട്‌ബോള്‍ ലീഗുകള്‍ വിജയകരമായി തുടരുന്നതിന് പിന്നാലെയാണ് ആരാധകര്‍ക്ക് ആവേശം നല്‍കി ചാമ്പ്യന്‍സ് ലീഗുമെത്തുന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെയും സെമി ഫൈനലിന്റെയും ഫിക്‌സ്ചറും യുവേഫ പുറത്തുവിട്ടിട്ടുണ്ട്. കാണികളെ ഹരം കൊള്ളിക്കുന്ന അത്യുഗ്രന്‍ പോരാട്ടമാവും ക്വാര്‍ട്ടറില്‍ അരങ്ങേറുക. യുവേഫയുടെ ചരിത്രത്തില്‍ ആദ്യമായാണ് റൗണ്ട് 16 അവസാനിക്കാതെ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുന്നത്. റൗണ്ട് 16ലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് 7,8 തീയ്യതികളിലായാവും നടക്കുക.

1

മാഞ്ചസ്റ്റര്‍ സിറ്റി -റയല്‍ മാഡ്രിഡ് പോരാട്ടത്തില്‍ 2-1ന് സിറ്റിയാണ് മുന്നില്‍. മാഞ്ചസ്റ്ററിന്റെ തട്ടകത്തിലാണ് രണ്ടാം പാദം. യുവന്റസ്- ലിയോണ്‍ മത്സരത്തില്‍ 1-0ന് യുവന്റസ് തോറ്റുനില്‍ക്കുകയാണ്. രണ്ടാം പാദം യുവന്റസിന്റെ തട്ടകമായ ടുറിനിലാണ് നടക്കേണ്ടത്. ബയേണ്‍ മ്യൂണിക്ക്- ചെല്‍സി മത്സരത്തില്‍ 3-0ന് ബയേണ്‍ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം പാദം ബയേണിന്റെ തട്ടകത്തിലാണ് നടക്കുന്നത്. ബാഴ്‌സലോണ- നാപ്പോളി 1-1 സമനിലയിലാണ്. രണ്ടാം പാദം ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ്. ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തില്‍ നിന്ന് യോഗ്യത നേടുന്നവരും ലിയോണ്‍- യുവന്റസ് മത്സരത്തില്‍ നിന്ന് യോഗ്യത നേടുന്നവരും തമ്മില്‍ നടക്കും. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലെയ്പ്‌സിഗ്- അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.

2

മൂന്നാം മത്സരത്തില്‍ നാപ്പോളി- ബാഴ്‌സലോണ മത്സരത്തില്‍ നിന്ന് യോഗ്യത നേടുന്നവരും ചെല്‍സി- ബയേണ്‍ മത്സരത്തില്‍ നിന്ന് യോഗ്യത നേടുന്നവരും തമ്മില്‍ നടക്കും. നാലാം ക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റെ-പിഎസ്ജിയെ നേരിടും. ക്വാര്‍ട്ടറില്‍ യുവന്റസും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ എത്തിയാല്‍ ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിനെതിരേ എങ്ങനെ കളിക്കുമെന്ന് കാണാനുള്ള സുവര്‍ണ്ണാവസരം ആരാധകര്‍ക്ക് ലഭിക്കും. സിറ്റിക്കെതിരേ റയലിനെ മുന്‍തൂക്കമുണ്ടെങ്കിലും ബയേണിനെതിരേ തിരിച്ചുവരാന്‍ ചെല്‍സിക്ക് വമ്പന്‍ അട്ടിമറി തന്നെ നടത്തേണ്ടി വരും. ആഗസ്റ്റ് 12-15വരെ പോര്‍ച്ചുഗല്ലിലെ ലിസ്ബണിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നത്. സെമി ഫൈനലിലെ ആദ്യ മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറിലെ വിജയിയും മൂന്നാം ക്വാര്‍ട്ടറിലെ വിജയിയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ രണ്ടാം ക്വാര്‍ട്ടറിലെയും നാലാം ക്വാര്‍ട്ടറിലെയും വിജയികള്‍ ഏറ്റുമുട്ടും. ഓഗസ്റ്റ് 18ന് ലിസ്ബണില്‍ത്തന്നെയാവും സെമി ഫൈനല്‍ നടക്കുക. ഓഗസ്റ്റ് 23 ലിസ്ബണിലാണ് കലാശപ്പോരാട്ടം നടക്കുന്നത്.

3

ക്വാര്‍ട്ടര്‍ ഫിക്‌സ്ചര്‍

1, റയല്‍ മാഡ്രിഡ്- മാ.സിറ്റി മത്സര വിജയി v/s ലിയോണ്‍-യുവന്റസ് മത്സര വിജയി

2,ലെയ്പ്‌സിഗ്- അത്‌ലറ്റികോ മാഡ്രിഡ്

3,നാപ്പോളി- ബാഴ്‌സലോണ മത്സര വിജയി v/s ചെല്‍സി- ബയേണ്‍ മ്യൂണിക്ക് മത്സര വിജയി

4,അറ്റ്‌ലാന്റെ- പിഎസ്ജി


സെമി ഫൈനല്‍ ഫിക്‌സ്ചര്‍

1ാം മത്സരത്തിലെ വിജയി x 3ാം മത്സരത്തിലെ വിജയി

2ാം മത്സരത്തിലെ വിജയി x 4ാം മത്സരത്തിലെ വിജയി

Story first published: Saturday, July 11, 2020, 11:01 [IST]
Other articles published on Jul 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+