വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടറില്‍ ബാഴ്‌സയും ബയേണും നേര്‍ക്കുനേര്‍, നാപ്പോളിയും ചെല്‍സിയും വീണു

മ്യൂണിക്ക്/ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേര്‍. പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ നാപ്പോളിയെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെ 4-1നും തകര്‍ക്കുകയായിരുന്നു.

ബാഴ്‌സലോണ-നാപ്പോളി

ബാഴ്‌സലോണ-നാപ്പോളി ആദ്യ പാദ മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്. ബാഴ്‌സലോണയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ അനായാസ ജയമാണ് ബാഴ്‌സലോണ നേടിയെടുത്തത്. സൂപ്പര്‍ താരങ്ങളെയെല്ലാം കളത്തിലിറക്കിയ ബാഴ്‌സലോണ 10ാം മിനുട്ടില്‍അക്കൗണ്ട് തുറന്നു. ഇവാന്‍ റാക്കിറ്റിച്ച് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ക്ലമന്റ് ലെങ്‌ലെറ്റ് പന്ത് പോസ്റ്റിലെത്തിച്ചു. 23ാം മിനുട്ടില്‍ ആരാധകര്‍ക്ക് ആവേശം നല്‍കി മെസിയും ഗോള്‍ നേടി.

മെസ്സി

30ാം മിനുട്ടില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും വാറില്‍ അത് ഹാന്‍ഡ്‌ബോളാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ഒന്നാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലൂയിസ് സുവാരസ് ബാഴ്‌സലോണ സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോളും ചേര്‍ത്തു. ഒന്നാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലോറിന്‍സോ ഇന്‍സൈനാണ് നാപ്പോളിയുടെ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി നാപ്പോളി തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ബാഴ്‌സയുടെ മികവിനെ മറികടക്കാനായില്ല.

ബയേണ്‍ മ്യൂണിക്ക്

അതേ സമയം ആധികാരിക ജയമാണ് സ്വന്തം തട്ടകത്തില്‍ ചെല്‍സിക്കെതിരേ ബയേണ്‍ മ്യൂണിക്ക് നേടിയത്. ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദം 3-0ന് ജയിച്ച ബയേണ്‍ രണ്ടാം പാദം 4-1നും സ്വന്തമാക്കി. ഇതോടെ ഇരു പാദങ്ങളിലുമായി 7-1എന്ന മിന്നും സ്‌കോറോടെയാണ് ബയേണിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോളുകളാണ് ബയേണിന് കരുത്തായത്.

ലെവന്‍ഡോസ്‌കി

10ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോസ്‌കി വലയിലാക്കിയപ്പോള്‍ 24ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റില്‍ ഇവാന്‍ പെരിസിച്ച് ലീഡുയര്‍ത്തി. 28ാം മിനുട്ടില്‍ ചെല്‍സിക്കുവേണ്ടി ഹഡ്‌സണ്‍ ഒഡോയി ഗോള്‍ നേടിയെങ്കിലും വാറില്‍ ഓഫ്‌സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 76ാം മിനുട്ടില്‍ വീണ്ടും ലെവന്‍ഡോസ്‌കി അസിസ്റ്റ് നല്‍കിയപ്പോള്‍ കോറിന്റിന്‍ ടോളിസോ പന്ത് പോസ്റ്റിലാക്കി. 84ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി ബയേണിന്റെ സ്‌കോര്‍ ബോര്‍ഡില്‍ നാലാം ഗോളും കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ അസാമാന്യ പ്രകടനമാണ് ലെവന്‍ഡോസ്‌കി കാഴ്ചവെക്കുന്നത്.

ക്വാര്‍ട്ടര്‍ ലൈനപ്പായി

ക്വാര്‍ട്ടര്‍ ലൈനപ്പായി

റയല്‍ മാഡ്രിഡിനെ മറികടന്നെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍ നേരിടുന്നത് യുവന്റസിനെ പരാജയപ്പെടുത്തി എത്തിയ ലിയോണെയാണ്. ജര്‍മന്‍ ക്ലബ്ബ് ലെയ്പ്‌സിഗിന്റെ എതിരാളി ലാലിഗ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡാണ്. മൂന്നാം ക്വാര്‍ട്ടറിലാണ് കടുത്ത മത്സരം. ലാലിഗ വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് എതിരാളികള്‍ ബുണ്ടസ്ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ്. നാലാം ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റെയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും ഏറ്റുമുട്ടും

Story first published: Sunday, August 9, 2020, 10:55 [IST]
Other articles published on Aug 9, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X