ചാമ്പ്യന്‍സ് ലീഗിലേക്ക് മൗറീന്യോയും സംഘവും; വലന്‍സിയയും നോക്കൗട്ട് അങ്കത്തിന്
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് രണ്ടാം ദിവസം ടോട്ടനം ഹോട്‌സ്പര്‍ ജര്‍മന്‍ ക്ലബ്ബ് ലെയ്പ്‌സിഗിനെ നേരിടാനിറങ്ങുന്നു. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റലാന്റയും സ്പാനിഷ് ടീം വലന്‍സിയയും തമ്മിലാണ് പോരാട്ടം. നോക്കൗട്ട് നറുക്കെടുപ്പില്‍ താരതമ്യേന ദുര്‍ബലരെന്ന് കരുതപ്പെടുന്ന ടീമുകളാണെങ്കിലും അതത് ലീഗുകളില്‍ മികവുകാട്ടുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുമെന്നാണ് പ്രീതീക്ഷ.
ടോട്ടനത്തിന്റെ പരിശീലകനായെത്തിയ ഹോസെ മൗറീന്യോയ്ക്ക് ചാമ്പ്യന്‍സ് ലീഗ് കടുത്ത പരീക്ഷണമാകും. വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി വിസ്മയിപ്പിച്ച മൗറീന്യോ ജര്‍മന്‍ വമ്പന്മാര്‍ക്കെതിരെ ഏതുതരത്തിലുള്ള തന്ത്രമാണ് ഒരുക്കുകയെന്നത് ആകാംഷയുണ്ടാക്കുന്നതാണ്. ലെയ്പ്‌സിഗ് ആവട്ടെ ഇത്തവണ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീട പ്രതീക്ഷയോടെ മുന്നേറുന്നതിനാല്‍ ചാമ്പ്യന്‍സ് ലീഗിലും മികവ് ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷയുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്കുറി മിന്നുന്ന പ്രകടനം നടത്തിയാണ് സ്പാനിഷ് ടീം വലന്‍സിയയുടെ വരവ്. ലീഗ് മത്സരങ്ങളിലെ പോരാട്ടവീര്യം നോക്കൗട്ടിലും പുറത്തെടുത്താല്‍ വലന്‍സിയയ്ക്ക് ജയം എളുപ്പമാകും. അറ്റലാന്റയാവട്ടെ ഇറ്റാലിയന്‍ സീരി എ യില്‍ ഇത്തവണ കിതയ്ക്കുകയാണ്. നാലാം സ്ഥാനത്ത് തുടരുന്ന ടീം ചാമ്പ്യന്‍സ് ലീഗില്‍ അടുത്തതവണയും യോഗ്യത നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ നോക്കൗട്ടിലെ ആദ്യ മത്സരം എളുപ്പമാകില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications