Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പന്ത് കൈയ്യില്‍ തട്ടി, അത് പെനാല്‍റ്റിയായിരുന്നു; മാഴ്‌സെലോ

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് സെമിയിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഫൈനലിലെത്തിയപ്പോള്‍ ഭാഗ്യം തങ്ങള്‍ക്കൊപ്പമായിരുന്നെന്ന് റയല്‍ താരം മാഴ്‌സലോ. മത്സരത്തിനിടെ പെനാല്‍റ്റി ബോക്‌സില്‍വെച്ച് പന്ത് തന്റെ കൈയ്യില്‍ തട്ടിയിരുന്നെന്നും എന്നാല്‍ റഫറി പെനാല്‍റ്റി വിളിച്ചില്ലെന്നും താരം വെളിപ്പെടുത്തി.

മാഡ്രിഡില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഇരു ടീമുകളും 2-2 എന്ന സ്‌കോറിന് സമനില പാലിച്ചതോടെ 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ റയല്‍ ഫൈനലിലെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ ബയേണ്‍ മ്യൂണിക്ക് ഒരു ഗോളിനായി കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പന്ത് മാഴ്‌സലോയുടെ കൈയ്യില്‍ തട്ടിയത്. ബയേണ്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല.

marcelo

ജോഷ്വ കിമ്മിച്ചിന്റെ ഷോട്ട് തന്റെ കൈയ്യില്‍ തട്ടിയിരുന്നതായി മത്സരശേഷം മാഴ്‌സലോ പറഞ്ഞു. പന്ത് കൈയ്യില്‍ തട്ടിയില്ലെന്നു പറഞ്ഞാല്‍ അത് കള്ളമാകും. ഫുട്‌ബോള്‍ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ചില അവസരങ്ങളില്‍ റഫറി നമുക്ക് അനുകൂലമായിക്കും. ചിലപ്പോള്‍ നമുക്ക് എതിരായിരിക്കുമെന്നും മാഴ്‌സലോ പറഞ്ഞു.

മത്സരത്തിലുടനീളം ബയേണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പലവട്ടം അവര്‍ ഗോളിനടുത്തെത്തിയെങ്കില്‍ നിര്‍ഭാഗ്യവും റയല്‍ ഗോളി നവാസിന്റെ ഉജ്വല സേവുകളും ഗോള്‍ നിഷേധിച്ചു. ബയേണിന്റെ തട്ടകത്തിലെ ആദ്യപാദ മത്സരവും റയലിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമെന്നുതന്നെ പറയേണ്ടിവരും. ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് വിജയം തേടിയാണ് റയല്‍ ഫൈനലിലിറങ്ങുക. ഫൈനലിലും റയിലനെ ഭാഗ്യം തുണയ്ക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Story first published: Thursday, May 3, 2018, 8:59 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+