ചാമ്പ്യന്‍സ് ലീഗില്‍ സമനിലക്കളി; ബാഴ്‌സയും ലിവര്‍പൂളും ബയണും കുടുങ്ങി
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിന്റെ ഒന്നാം പാദത്തില്‍ പ്രമുഖ ടീമുകള്‍ക്ക് സമനില. സ്പാനിഷ് ടീം ബാഴ്‌സലോണ, ലിവര്‍പൂള്‍, ബയണ്‍ മ്യൂണിക്ക് എന്നിവര്‍ സമനിലയില്‍ കുടുങ്ങി. ബാഴ്‌സലോണ ലിയോണിനെതിരെയും ലിവര്‍പൂള്‍ ബയണിനെതിരെയുമാണ് കളിക്കാനിറങ്ങിയത്. എന്നാല്‍, രണ്ടും മത്സരത്തിലും ഗോള്‍ പിറന്നില്ല.
വമ്പന്‍ പോരാട്ടമെന്ന് കരുതപ്പെട്ട ലിവര്‍പൂള്‍ ബയണ്‍ മത്സരമായിരുന്നു ശ്രദ്ധേയമായത്. ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങള്‍കൊണ്ട് മത്സരം ആവേശമാക്കി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. പ്രതിരോധനിര താരങ്ങളും ബാറിന് കീഴിലെ മികച്ച പ്രകടനം കൊണ്ട് ഗോള്‍കീപ്പര്‍ അലിസ്സണ്‍ ബേക്കറും ചുവപ്പന്മാരുടെ മുന്നേറ്റം തടഞ്ഞു.

സൂപ്പര്‍താരം മുഹമ്മദ് സലയും സാദിയോ മാനെയും ജോയല്‍ മാറ്റിപ്പും ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തി. ബയറണിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ മാര്‍ച്ച് 14ന് രണ്ടാംപാദ മത്സരം നടക്കും. ഒന്നാം പകുതിയില്‍ കാര്‍ഡ് ലഭിച്ച ഡിഫന്‍ഡര്‍ ജോഷ്വ കിമ്മിച്ചിന് രണ്ടാംപാദത്തില്‍ കളിക്കാനാവില്ലെന്നത് ബയണിന് തിരിച്ചടിയാണ്. അതേസമയം, സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിന്റെ നേട്ടം ലഭിക്കുമെന്നാണ് ജര്‍മന്‍ വമ്പന്മാരുടെ പ്രതീക്ഷ.
മറ്റൊരു മത്സരത്തില്‍ ജയമുറപ്പിച്ചിറങ്ങിയ ബാഴ്‌സയ്ക്ക് ലിയോണിനെതിരായ സമനില നിരാശപ്പെടുത്തി. മത്സരത്തില്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചിട്ടും ഒട്ടേറെ ഗോളവസരങ്ങള്‍ മെനഞ്ഞെടുത്തിട്ടും ബാഴ്‌സയ്ക്ക് ലിയോണിന്റെ വല ചലിപ്പിക്കാനായില്ല. സൂപ്പര്‍താരം മെസ്സി ഉള്‍പ്പെടെയുള്ളവര്‍ അവസരം നഷ്ടപ്പെടുത്തിയതാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. മാര്‍ച്ച് 14ൗന് നൗകാമ്പില്‍ രണ്ടാം പാദമത്സരം നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications