വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ പുറത്ത്, ഞെട്ടിച്ച് അത്‌ലറ്റിക്കോ, പിഎസ്ജി കടന്നു

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടില്‍ത്തന്നെ പുറത്തായി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍. സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ഇരു പാദങ്ങളിലുമായി 4-2 എന്ന നിലയില്‍ ലിവര്‍പൂളിനെ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ അട്ടിമറി ഭയന്ന പിഎസ്ജി ഡോട്ട്മുണ്ടിനെ മറികടന്ന് ക്വാര്‍ട്ടറിലെത്തി. രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം.

UCL : Atletico Madrid dump Liverpool out at rocking Anfield | Oneindia Malayalam

ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോയുടെ മൈതാനത്ത് ഒരു ഗോളിന് തോറ്റ ലിവര്‍പൂളിന് രണ്ടാം പാദത്തിലില്‍ ജയം അനിവാര്യമായിരുന്നു. ആന്‍ഫീല്‍ഡില്‍ ആരാധകരുടെ പിന്തുണയോടെ അനായാസ ജയം സ്വപ്‌നംകണ്ട ലിവര്‍പൂളിന് അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ അടിതെറ്റി. 43-ാം മിനിറ്റില്‍ വൈനാള്‍ഡം നേടിയ ഗോളില്‍ ലിവര്‍പൂള്‍ ആദ്യ പാദത്തിലെ കടം വീട്ടിയിരുന്നു. നിശ്ചിത സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ഫിര്‍മീനോ (94) യിലൂടെ ലിവര്‍പൂള്‍ വീണ്ടും ലീഡെടുത്തെങ്കിലും തുടര്‍ന്ന് മൂന്നുഗോള്‍ തിരിച്ചടിച്ചാണ് അത്‌ലറ്റിക്കോ ജയം സ്വന്തമാക്കിയത്. ലോറെന്റെ (97, 105+1), മൊറാട്ട (120+1) എന്നിവര്‍ അത്‌ലറ്റിക്കോയ്ക്കായി ഗോള്‍ കണ്ടെത്തി.

ലോക സീരീസ്: റോഡ്‌സിനും മോര്‍ക്കലിനും ഫിഫ്റ്റി... വിന്‍ഡീസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലെജന്റ്‌സ്ലോക സീരീസ്: റോഡ്‌സിനും മോര്‍ക്കലിനും ഫിഫ്റ്റി... വിന്‍ഡീസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലെജന്റ്‌സ്

Atleticomadrisvsliverpool

ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോട്ട്മുണ്ടിനോട് ആദ്യ പാദത്തില്‍ 2-1ന് തോല്‍വി വഴങ്ങിയ പിഎസ്ജി രണ്ടാം പാദത്തിലെ ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നെയ്മര്‍ (28), വലാസ്‌കോ (45+1) എന്നിവരാണ് പിഎസ്ജിക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. ഇതോടെ രണ്ട് പാദങ്ങളിലുമായി 3-2 എന്ന നിലയില്‍ പിഎസ്ജിക്ക് ലീഡ് ലഭിച്ചു. രണ്ടാം പാദത്തില്‍ മികച്ച കളി കെട്ടഴിച്ചിട്ടും ഡോട്ടമുണ്ടിന് ഗോള്‍ കണ്ടെത്താനാകാത്തതാണ് തിരിച്ചടിയായത്. കളിയുടെ 89-ാം മിനിറ്റില്‍ എംറെ കാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ഡോട്ടമുണ്ടിന്റെ തിരിച്ചുവരവിന് വിരാമമിട്ടു.

Story first published: Thursday, March 12, 2020, 9:22 [IST]
Other articles published on Mar 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X