Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: ചുവപ്പ് കാര്‍ഡ് കണ്ട് റൊണാള്‍ഡോ കളംവിട്ടു... 10 പേരുമായി രണ്ടടിച്ച് യുവന്റസ്; മാഞ്ചസ്റ്ററും കസറി

വലന്‍സിയ/ബേണ്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ യുവന്റസിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും വിജയത്തുടക്കം. ഗ്രൂപ്പ് എച്ചില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ന് യങ് ബോയ്‌സിനെ തകര്‍ത്തു.

റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്

റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്

സ്പാനിഷ് ക്ലബ്ബായ വലന്‍സിയയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 30ാം മിനിറ്റില്‍ തന്നെ യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടിരുന്നു.

വലന്‍സിയ ബോക്‌സിനരികില്‍വച്ച് ഡിഫന്‍ഡര്‍ ജെയ്‌സണ്‍ മുറിള്ളോയുടെ തലയില്‍ തട്ടിയതിനായിരുന്നു റഫറി നേരിട്ട് റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. വിവാദപരമായ റഫറിയുടെ ചുവപ്പ് കാര്‍ഡില്‍ വിശ്വസിക്കാനാവാതെ കരഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. ചാംപ്യന്‍സ് ലീഗില്‍ 154 മല്‍സരങ്ങളില്‍ നിന്ന് റൊണാള്‍ഡോയുടെ ആദ്യ ചുവപ്പ് കാര്‍ഡ് കൂടിയായിരുന്നു ഇത്.

പെനാല്‍റ്റിയിലൂടെ രണ്ടടിച്ച് യുവന്റസ്

പെനാല്‍റ്റിയിലൂടെ രണ്ടടിച്ച് യുവന്റസ്

റൊണാള്‍ഡോ കളംവിട്ടതോടെ 10 പേരുമായാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ് പിന്നീട് കളിച്ചത്. എന്നാല്‍, കളിയില്‍ ലഭിച്ച രണ്ട് പെനാല്‍റ്റി കിക്കുകള്‍ മിറെലാം പ്യാനിച്ചിലൂടെ യുവന്റസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

45, 51 മിനിറ്റുകളിലാണ് പ്യാനിച്ച് യുവന്റസിനു വേണ്ടി ലക്ഷ്യംകണ്ടത്. 90ാം മിനിറ്റില്‍ വലന്‍സിയക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍, ഡാനിയേല്‍ പറെജോ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തുകയായിരുന്നു.

മൂന്നടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

മൂന്നടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സ്വിറ്റ്‌സര്‍ലന്‍ഡ് ക്ലബ്ബായ യങ് ബോയ്‌സിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയക്കൊടി നാട്ടുകയായിരുന്നു.

ഇരട്ട ഗോള്‍ നേടിയ പോള്‍ പോഗ്ബയാണ് മാഞ്ചസ്റ്ററിന്റെ വിജയശില്‍പ്പി. കളിയുടെ 35, 44 മിനിറ്റുകളിലായിരുന്നു പോഗ്ബയുടെ ഗോള്‍ നേട്ടം. 66ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്വല്‍ മാഞ്ചസ്റ്ററിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Story first published: Thursday, September 20, 2018, 12:36 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+