Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; യുവന്റസ്, റയല്‍, ടോട്ടനം, ബയേണ്‍ ടീമുകള്‍ക്ക് ജയം, സിറ്റി കുരുങ്ങി

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകളെല്ലാം ജയം സ്വന്തമാക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില. ബയേണ്‍ മ്യൂണിക്ക് ഒളിമ്പിയാക്കോസിനേയും(2-0), യുവന്റസ് ലോക്കോമോട്ടീവ് മോസ്‌കോയേയും (2-1), ടോട്ടനം ക്രവെന വെസ്ദയേയും (4-0), പിഎസ്ജി (1-0) ക്ലബ്ബ് ബ്രഗ്ഗിനേയും റയല്‍ മാഡ്രിഡ് ഗളത്സരയേയും (6-0) തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി അറ്റ്‌ലാന്റയുമായി സമനിലയില്‍ കുരുങ്ങി(1-1).

ഗ്രൂപ്പ് ബിയില്‍ ബയേണിന് വേണ്ടി ലെവന്‍ഡോസ്‌കി(69), ഇവാന്‍ പെരിസിച്ച്(89) എന്നിവര്‍ ഗോള്‍ കണ്ടെത്തി. പരിശീലകന്‍ നിക്കോ കോവാക്കിനെ പുറത്താക്കിയശേഷം ബയേണിന്റെ ആദ്യ മത്സരമാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജയം സ്വന്തമാക്കിയത്. സെല്‍സോ(34), സണ്‍ ഹ്യൂങ് മിന്‍ (57, 61) ക്രിസ്റ്റിയന്‍ എറിക്‌സണ്‍(85) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ നാല് കളികളും ജയിച്ച ബയേണ്‍ അടുത്ത റൗണ്ടിലേക്ക് സ്ഥാനം ഉറപ്പിച്ചപ്പോള്‍ ടോട്ടനം 7 പോയന്റുമായി പിന്നിലുണ്ട്.

rodrygogoesrealmadrid

ഗ്രൂപ്പ് ഡിയില്‍ മോസ്‌കോയെ അവരുടെ തട്ടകത്തില്‍ചെന്നാണ് യുവന്റസ് തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ആരോണ്‍ റംസി(3), ഡഗ്ലസ് കോസ്റ്റ(90+3) എന്നിവര്‍ ഗോള്‍ സ്‌കോര്‍ ചെയ്‌പ്പോള്‍ അലെക്‌സി മിറാന്‍ചുക്ക്(12) ഒരു ഗോള്‍ മടക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ബയര്‍ ലെവര്‍കൂസനും തോല്‍പ്പിച്ചു(2-1). ഗ്രൂപ്പില്‍ യുവന്റസ് 10 പോയന്റുമായി ഒന്നാം സ്ഥാനത്തും അത്‌ലറ്റിക്കോ 7 പോയന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്.

sonheungtottenham

ഗ്രൂപ്പ് സി യില്‍ റഹീം സ്റ്റെര്‍ലിങ്(7) ആണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌കോറര്‍. മരിയോ പലാസിച്ച്(49) സമനിലഗോള്‍ നേടി. ഗ്രൂപ്പില്‍ ഡൈനാമോ സഗ്രേബ് ഷാക്തറുമായി സമനില പാലിച്ചു(3-3). സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമത് ഷാക്തര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് എ യില്‍ റയല്‍ മാഡ്രിഡിനുവേണ്ടി റോഡ്രിഗോ(4, 7, 90+2) ഹാട്രിക് നേടി. സെര്‍ജിയോ റാമോസ്(14), കരിം ബെന്‍സിമ(45, 81) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മൗറോ ഇക്കാര്‍ഡി(21)യുടെ ഗോളിലാണ് പിഎസ്ജി ജയിച്ചുകയറിയത്. ഗ്രൂപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ച പിഎസ്ജി അടുത്ത റൗണ്ട് ഉറപ്പിച്ചപ്പോള്‍ 7 പോയന്റുമായി റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

Story first published: Thursday, November 7, 2019, 9:39 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+