Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോയെ പുറത്താക്കി റൊണാള്‍ഡോയുടെ ഹാട്രിക്; സിറ്റിയുടെ ഗോള്‍ വര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെല്ലാൻ ആരുണ്ട്...? | Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്റസും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ യുവന്റസ് അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്നപ്പോള്‍ ഷാല്‍ക്കെയെ സിറ്റി ഏഴു ഗോളുകള്‍ക്കാണ് തുരത്തിയത്. ഇതോടെ നാല് ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നേരത്തെ ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.

ronaldo

ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട യുവന്റസിന് രണ്ടാം പാദത്തില്‍ മൂന്നുഗോള്‍ മാര്‍ജിനിലുള്ള ജയം ആവശ്യമായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി തന്റെ മികവ് ആവര്‍ത്തിച്ചപ്പോള്‍ യുവന്റസ് സ്വന്തം മൈതാനത്ത് അസാധ്യമായ വിജയം നേടിയെടുത്തു. മത്സരത്തിന്റെ 27, 49, 86 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. ഇതോടെ 3-2 എന്ന ഗോള്‍ ശരാശരിയിലാണ് യുവന്റസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏഴ് ഗോളുകള്‍ക്ക് ഷാല്‍ക്കെയെ തോല്‍പ്പിച്ചു. ആദ്യ പാദത്തില്‍ 3 ഗോളുകള്‍ക്ക് ജയിച്ചിരുന്ന സിറ്റി ഇതോടെ ഇരു പാദങ്ങളിലുമായി 10-0 എന്ന ഗോള്‍ ശരാശരിയിലാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോ ഇരട്ട ഗോളുകള്‍ നേടി. 35, 38 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകള്‍. ലിറോയ് സാനെ(42), റഹീം സ്റ്റര്‍ഡിങ്(56), ബെര്‍നാര്‍ഡോ സില്‍വ(71), ഫില്‍ ഫോദെന്‍(78), ഗബ്രിയേല്‍ ജീസസ്(84) എന്നിവരും സിറ്റിക്കായി ഗോളുകള്‍ കണ്ടെത്തി.

Story first published: Wednesday, March 13, 2019, 11:35 [IST]
Other articles published on Mar 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+