ക്രിസ്റ്റിയാനോയുടെ ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ് ഈ സീസണില്‍ മെസിക്ക് തകര്‍ക്കാനാകില്ല, ദ്രോഗ്ബയും റൂണിയും എത്ര ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടി?
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടി ഇതിഹാസമായി മാറിയിരിക്കുന്നു റയല്‍മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 137 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ എക്കൗണ്ടിലുള്ളത്. എക്കാലത്തേയും റെക്കോര്‍ഡ് തന്റെ പേരിലാക്കാനുള്ള പുറപ്പാടിലാണ് പോര്‍ച്ചുഗല്‍ നായകന്‍. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ പിറകിലുണ്ട്, മുന്‍കാലങ്ങളിലെ സൂപ്പര്‍ ഗോളടിക്കാരുണ്ട്. അവരെക്കുറിച്ച് പരിചയപ്പെടാം...

ലയണല്‍ മെസി
ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം. 115 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്‌സ പുറത്തായതോടെ മെസിയുടെ നൂറാം ചാമ്പ്യന്‍സ് ലീഗ് ഗോളിന് അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. കരിയര്‍ തുടരുന്നു.

റൗള്‍ ഗോണ്‍സാലസ്
142 മത്സരങ്ങളില്‍ നിന്ന് റൗള്‍ ഗോണ്‍സാലസ് നേടിയത് 71 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍. റയല്‍ മാഡ്രിഡിന്റെ ലെജന്‍ഡാണ് റൗള്‍. കരിയറിലെ അവസാന കാലം ജര്‍മനിയിലെ ഷാല്‍ക്കെയിലായിരുന്നു. വിരമിച്ചു.

റൂഡ് വാന്‍ നിസ്റ്റല്‍ റൂയ്
പി എസ് വി ഐന്തോവന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് ക്ലബ്ബുകള്‍ക്ക് കളിച്ച ഡച്ച് സ്‌ട്രൈക്കര്‍ റൂഡ് വാന്‍ നിസ്റ്റല്‍ റൂയ് 73 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകള്‍ നേടിയിട്ടുണ്ട്. വിരമിച്ചു.

കരീം ബെന്‍സിമ
ചാമ്പ്യന്‍സ് ലീഗില്‍ 92 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകള്‍. ലിയോണില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ കരീം ബെന്‍സിമ ഫസ്റ്റ് ടൈം ഫിനിഷിംഗില്‍ അഗ്രഗണ്യനാണ്. കരിയര്‍ തുടരുന്നു.

തിയറി ഓന്റി
ആഴ്‌സണലിന്റെ ലെജന്‍ഡ്. മൊണാക്കോ ആയിരുന്നു ആദ്യ ക്ലബ്ബ്. ആഴ്‌സണലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ഈ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. 112 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ നേടി. വിരമിച്ചു.

ആന്ദ്രെ ഷെവ്‌ചെങ്കോ
എ സി മിലാന്‍, ചെല്‍സി, ഡൈനാമോ കീവ് ക്ലബ്ബുകളുടെ താരം. 100 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ നേടി. വിരമിച്ചു.

സ്ലാറ്റന്‍ ഇബ്രാഹിമോവിച്
ഇന്റര്‍മിലാന്‍, യുവെന്റസ്, എസി മിലാന്‍ എന്നീ ഇറ്റാലിയന്‍ ക്ലബ്ബുകളുടെ ലെജന്‍ഡ് ആയ ഇബ്രാഹിമോവിച് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തി. 119 മത്സരങ്ങളില്‍ നിന്ന് 48 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍. കരിയര്‍ തുടരുന്നു.

ഫിലിപ്പോ ഇന്‍സാഗി
യുവെന്റസ്, എ സി മിലാന്‍ ക്ലബ്ബുകളുടെ ലെജന്‍ഡ്. 81 മത്സരങ്ങളില്‍ നിന്ന് 46 ഗോളുകള്‍. വിരമിച്ചു.

ദിദിയര്‍ ദ്രോഗ്ബ
ചെല്‍സി, മാഴ്‌സെ, ഗലാത്സരെ ക്ലബ്ബുകളുടെ താരം. 92 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍. വിരമിച്ചു.

അലസാന്‍ഡ്രൊ ഡെല്‍പിയറോ
യുവെന്റസിന്റെ ലെജന്‍ഡ്. 89 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍. വിരമിച്ചു.

റോബര്‍ട് ലെവന്‍ഡോസ്‌കി
ബൊറൂസിയ ഡോട്മുണ്ടില്‍ നിന്ന് ബയേണ്‍ മ്യൂണിക്കില്‍ എത്തിയ പോളിഷ് സ്‌ട്രൈക്കര്‍ 61 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകള്‍ നേടിയിട്ടുണ്ട്. കരിയര്‍ തുടരുന്നു.

തോമസ് മുള്ളര്‍
ബയേണ്‍ മ്യൂണിക്കിനായി 89 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 39 ഗോളുകള്‍ നേടി. കരിയര്‍ തുടരുന്നു.

ഫെര്‍നാണ്ടോ മോറിയന്റസ്
വലന്‍ഷ്യ, ലിവര്‍പൂള്‍, മൊണാക്കോ, റയല്‍ മാഡ്രിഡ് ക്ലബ്ബുകളുടെ താരമായിരുന്നു. 93 മത്സരങ്ങളില്‍ നിന്ന് 33 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍. വിരമിച്ചു.

കക്ക
എ സി മിലാന്റെ ലെജന്‍ഡ്. 86 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകള്‍. കരിയര്‍ തുടരുന്നു.

സാമുവല്‍ എറ്റു
ചെല്‍സി, ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, മയ്യോര്‍ക്ക ക്ലബ്ബുകളുടെ താരം. 78 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകള്‍. കരിയര്‍ തുടരുന്നു.

വെയിന്‍ റൂണി
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ലെജന്‍ഡ്. 85 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകള്‍. കരിയര്‍ തുടരുന്നു.

ഡേവിഡ് ട്രെസഗെ
യുവെന്റസ്, മൊണാക്കോ ക്ലബ്ബുകളുടെ താരം. 58 മത്സരങ്ങളില്‍ നിന്ന് 29 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍. വിരമിച്ചു.

റോയ് മക്കായ്
ബയേണ്‍മ്യൂണിക്, ഡിപ്പോര്‍ട്ടീവോ ല കൊരൂന ക്ലബ്ബുകളുടെ താരം. 61 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍. വിരമിച്ചു.

പാട്രിക് ക്ലൈവര്‍ട്
ബാഴ്‌സലോണ, അയാക്‌സ് ക്ലബ്ബുകളുടെ താരം. 71 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍. വിരമിച്ചു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications