Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ടീമുകള്‍ക്ക് ജയം; ജീസസിന് ഹാട്രിക്, ടോട്ടനത്തിന് തോല്‍വി

ലണ്ടന്‍: കാര്യമായ അട്ടിമറികളില്ലാതെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു. അവസാനപാദ മത്സരങ്ങളില്‍ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, റയല്‍ മാഡ്രിഡ്, യുവന്റസ്, പിഎസ്ജി തുടങ്ങിയവര്‍ ജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. ടോട്ടനം തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ യില്‍ റയല്‍ മാഡ്രിഡ് ക്ലബ്ബ് ബ്രഗ്ഗിനെ 3-1ന് തോല്‍പ്പിച്ചു. റോഡ്രിഗോ(53), വനിഷ്യസ് ജൂനിയര്‍(64), ലൂക്കാ മോഡ്രിച്ച്(90+1) എന്നിവര്‍ റയലിനായി ഗോള്‍ നേടി. വനാക്കന്‍(55) എതിരാളികള്‍ക്കായും വലകുലുക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പിഎസ്ജി എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ഗളത്സരയെ പരാജയപ്പെടുത്തി. ഇക്കാര്‍ഡി(32), പാബ്ലോ സരാബിയ(35), നെയ്മര്‍(46), എംബാപ്പെ(63), കവാനി(84) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. 16 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 11 പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് റയലിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബി യില്‍നിന്നും 18 പോയന്റുമായി ബയേണ്‍ മ്യൂണിക്കും 10 പോയന്റുമായി ടോട്ടനവുമാണ് അടുത്ത റൗണ്ടിലേക്ക് കടന്നത്. അവസാന മത്സരത്തില്‍ ബയേണ്‍ ടോട്ടനത്തെ 3-1ന് തോല്‍പ്പിച്ചു. കോമാന്‍(14), തോമസ് മുള്ളര്‍(45), കൗടീന്യോ(64) എന്നിവര്‍ വിജയികള്‍ക്കായും റയന്‍ സെസാഗ്‌നന്‍(20) ടോട്ടനത്തിനായും ഗോള്‍ കണ്ടെത്തി. ഇതേ ഗ്രൂപ്പില്‍ ഒളിമ്പിയാക്കോസ് ക്രവെന വെസ്ദയെ 1-0 എന്ന സ്‌കോറിനും മറികടന്നു. രണ്ടു ടീമുകള്‍ക്കും അടുത്തറൗണ്ടിലെത്താനായില്ല.

ഗ്രൂപ്പ് സി

ഗ്രൂപ്പ് സി

ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് ഡൈനാമോ സാഗ്രെബിനെ തകര്‍ത്തു. ഗബ്രിയേല്‍ ജീസസ്(34, 50, 54) ഹാട്രിക് നേടിയപ്പോള്‍ ഫില്‍ ഫോഡെന്‍(84) മറ്റൊരു ഗോള്‍ നേടി. ഡാനി ഓല്‍മോ(10) ആണ് ഡൈനാമോയുടെ ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പില്‍ അറ്റ്‌ലാന്റ ഷാക്തറിനെ പരാജയപ്പെടുത്തി നോക്കൗട്ടിലെത്തി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ജയം. സിറ്റി 14 പോയന്റുമായും അറ്റ്‌ലാന്റ 7 പോയന്റുമായും ഗ്രൂപ്പ് കടന്നപ്പോള്‍ 6 പോയന്റുള്ള ഷാക്തറും 5 പോയന്റുള്ള ഡൈനാമോയും അവസാന മത്സരത്തിലെ തോല്‍വിയോടെ പുറത്തായി.

ബിഡബ്ലുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: പിവി സിന്ധുവിന് തോല്‍വിത്തുടക്കം

ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡി യില്‍ 16 പോയന്റുമായി യുവന്റസ് ആണ് ഒന്നാമതെത്തിയത്. 10 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡും അടുത്ത റൗണ്ടില്‍ ഇടം കണ്ടെത്തി. അവസാന മത്സരത്തില്‍ യുവന്റസ് 2-0ത്തിന് ബയേര്‍ ലെവര്‍കൂസനെ തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(75), ഹിഗ്വയിന്‍(90+2) എന്നിവരാണ് ഗോള്‍ നേടിയത്. അത്‌ലറ്റിക്കോ ലോക്കോ മോട്ടീവ് മോസ്‌കോയേയും എതിരില്ലാത്ത 2 ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തി.

Story first published: Thursday, December 12, 2019, 9:58 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+