Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിഡബ്ലുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: പിവി സിന്ധുവിന് തോല്‍വിത്തുടക്കം

ഹൈദരാബാദ്: ബിഡബ്ലുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ നിലവിലെ ചാമ്പ്യയും ഇന്ത്യന്‍ സൂപ്പര്‍ താരവുമായി പി വി സിന്ധുവിന് തോല്‍വിത്തുടക്കം. ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങിയ സിന്ധുവിനെ ജപ്പാന്റെ അക്കാനി യമഗുച്ചിയാണ് പരാജയപ്പെടുത്തിയത്. സമീപകാലത്തായി മോശം ഫോമിലുള്ള സിന്ധുവിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് യമഗുച്ചി കീഴടക്കിയത്. 66 മിനുട്ടാണ് മത്സരം നീണ്ടത്. ബിഡബ്ലുഎഫില്‍ ആറാം സ്ഥാനത്തുള്ള സിന്ധു ആദ്യ സെറ്റ് നേടിയ കരുത്തുകാട്ടി.

21-18 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റിലും നാലാം റാങ്കുകാരിയായ യമഗുച്ചിയുടെ ശക്തമായ തിരിച്ചുവരവ് കണ്ടു. രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ 21-18ന് യമഗുച്ചി സെറ്റ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റ് അനായാസമായാണ് യമഗുച്ചി നേടിയത്. പൊരുതാന്‍ പോലുമാകാതെ സിന്ധു 21-8 എന്ന സ്‌കോറിന് കീഴടങ്ങുകയായിരുന്നു.

pvsindhu

അടുത്ത മത്സരത്തില്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ യൂ ഫീ ചിന്നാണ് സിന്ധുവിന്റെ എതിരാളി. ജപ്പാന്റെ നവോമി ഒക്കുഹാരയും വിജയത്തോടെ തുടങ്ങി. ലോക ഒന്നാം റാങ്കുകാരി തായ്്‌വാന്റെ സൂ യിങ് തായിയെയാണ് ആദ്യ മത്സരത്തില്‍ മൂന്നാം റാങ്കുകാരിയാ ഒക്കുഹാര പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒക്കുഹാരെയുടെ ജയം. ആദ്യ സെറ്റ് വിജയിച്ച ശേഷമാണ് സൂ യിങ് മത്സരം കൈവിട്ടത്. സ്‌കോര്‍ 15-21, 21-18, 21-19.

Story first published: Thursday, December 12, 2019, 8:49 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+