Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്: അഞ്ചടിച്ച് സിറ്റിയും ടോട്ടനവും പിഎസ്ജിയും, യുവന്റസിനും റയലിനും ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ക്കെല്ലാം ജയം. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ടോട്ടനം എന്നീ ടീമുകള്‍ അഞ്ചുഗോളടിച്ച് ജയം ആഘോഷിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്, റയല്‍ മാഡ്രിഡ്, യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരും തങ്ങളുടെ മത്സരത്തില്‍ ജയം കണ്ടെത്തി. ഡൈനാമോ സാഗ്രെബും ഷാക്തറും തമ്മിലുള്ള മത്സരം രണ്ടുഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെയായിരുന്നു സിറ്റിയുടെ ഗോള്‍ വര്‍ഷം. സിറ്റി 5 ഗോളടിച്ചപ്പോള്‍ അറ്റ്‌ലാന്റ ഒരു ഗോള്‍ മടക്കി. റഹീം സ്റ്റര്‍ലിങ്(58, 64, 69) ഹാട്രിക് നേടി. സെര്‍ജിയോ അഗ്യൂറോ(34, 38)യുടെ ഇരട്ടഗോളും ടീമിന് തുണയായി. മലിനോവ്‌സ്‌കി(28)യിലൂടെ അറ്റ്‌ലാന്റയാണ് ആദ്യം സ്‌കോര്‍ ചെയ്തതെങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന്റെ 82-ാം മിനിറ്റില്‍ സിറ്റിയുടെ ഫില്‍ ഫോഡെന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

manchestercity

ഗ്രൂപ്പ് എയില്‍ കിലിയന്‍ എംബാപ്പെ(61, 79, 83)യുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പിഎസ്ജി ക്ലബ്ബ് ബ്രഗ്ഗിനെ തോല്‍പ്പിച്ചു. മൗറോ ഇക്കാര്‍ഡി(7, 63) ഇരട്ടഗോള്‍ നേടി. ഗ്രൂപ്പ് ബി യില്‍ ക്രവന വെസ്ദയെ ടോട്ടനവും മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഹാരി കെയ്ന്‍(9, 72), സണ്‍ ഹെങ് മിന്‍(16, 44), എറിക് ലമേല(57) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.

ഗ്രൂപ്പ് എയില്‍ ഗളത്സരെയെ റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ടോണി ക്രൂസ്(18) ആണ് ഗോള്‍ നേടിയത്. ഗ്രൂപ്പ് ഡി യില്‍ പൗലോ ഡിബാലയുടെ(77, 79) ഇരട്ടഗോളുകള്‍ക്കാണ് യുവന്റസ് ജയിച്ചുകയറിയത്. മിരാന്‍ചുക്ക്(30) ലോക്കോമോട്ടിവ് മോസ്‌കോയ്ക്കായും ഗോള്‍ നേടി. ഗ്രൂപ്പ് ബി യില്‍ ബയേണ്‍ മ്യൂണിക്ക് ഒളിമ്പിയാക്കോസിനെ 3-2ന് തോല്‍പ്പിച്ചു. റോബര്‍ട്ട് ലെവന്‍ഡോസ്‌കി(34, 62), ടൊളിസ്സോ(75) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടിയപ്പോള്‍ അറാബി(23), സാന്റോസ് ടോറസ്(79) എന്നിവര്‍ ഒളിമ്പിയാക്കോസിനു വേണ്ടിയും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പ് ഡിയില്‍ ആല്‍വരോ മൊറാട്ട(78)യുടെ ഗോളില്‍ ബയര്‍ ലെവര്‍കൂസനെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചത്.

Story first published: Wednesday, October 23, 2019, 9:13 [IST]
Other articles published on Oct 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+