ഗ്ലാസ്‌കോ: കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് സെല്‍റ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ അക്കൗണ്ട് തുറന്നു. സ്‌കോര്‍ 3 -3. ഗ്ലാസ്‌കോയില്‍ സെല്‍റ്റിക്കിനെതിരായ കളിയില്‍ ഒരവസരത്തില്‍ പിന്നിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. 3, 20, 47 മിനുട്ടുകളിലായിരുന്നു സെല്‍റ്റിക്കിന്റെ സ്‌കോറിങ്. മാഞ്ചസ്റ്റര്‍ 11, 28, 55 മിനുട്ടുകളില്‍ വ കുലുക്കി. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്ററിനെ ഞെട്ടിക്കുന്ന കളിയാണ് സ്വന്തം പാളയത്തില്‍ സെല്‍റ്റിക്ക് പുറത്തെടുത്തത്.
Read Also: ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ട്ടോയെ വീഴ്ത്തി ലെസ്റ്റര്‍ സിറ്റി
മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്‌സണല്‍ ബേസലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. സൂപ്പര്‍ താരം തിയോ വാല്‍ക്കോട്ടിന്റെ ഇരട്ടഗോളുകളാണ് ആഴ്‌സണലിനെ ആധികാരിക ജയത്തിലേക്ക് നയിച്ചത്. അത്ലറ്റികോ മാഡ്രിഡ് ബയേണ്‍ മ്യൂണികിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടി. ബൊറൂഷ്യയെ ബാഴ്സലോണ 2 - 1 ന് തോല്‍പിച്ചു.

മത്സരഫലങ്ങള്‍
ആഴ്സണല്‍ 2- ബേസല്‍ 0
സെല്‍റ്റിക് 3- മാഞ്ചസ്റ്റര്‍ സിറ്റി 3
അത്ലറ്റികോ മാഡ്രിഡ് 1- ബയേണ്‍ മ്യൂണിക് 0
ലുഡോ 1-പിഎസ്ജി 3
ബെസിക്തസ് 1- ഡയനാമോ കീവ് 1
നെപ്പോളി 4-ബെന്‍ഫിക 2
ബൊറൂഷ്യ 1-ബാഴ്സലോണ 2
എഫ്സി റൊസ്തോവ് 2- പിഎസ് വി ഐന്തോവന്‍ 2