Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് പോരില്‍ റയലോ അത്‌ലറ്റിക്കോയോ?? ബേലില്ലാതെ റയല്‍...ബെര്‍നാബു പോര്‍ക്കളമാവും...

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. ഇനി ശേഷിക്കുന്ന നാലു ടീമുകള്‍ മാത്രം. സെമി ഫൈനലിന്റെ ആദ്യപാദ മല്‍സരം ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 12.15നു നടക്കും. സ്പാനിഷ് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ആദ്യ സെമിയുടെ ഹൈലൈറ്റ്. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും മുന്‍ റണ്ണറപ്പായ അത്‌ലറ്റികോ മാഡ്രിഡുമാണ് മുഖാമുഖം വരുന്നത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവാണ് മല്‍സരത്തിനു വേദിയാവുക.

തുടര്‍ച്ചയായി നാലാം വട്ടം

ചാംപ്യന്‍സ് ലീഗില്‍ റയല്‍-അത്‌ലറ്റികോ പോരാട്ടങ്ങള്‍ ഇപ്പോള്‍ പതിവായിട്ടുണ്ട്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഇരുടീമും ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. കണക്കില്‍ മുന്നില്‍ റയലാണെങ്കിലും ആദ്യപാദ സെമിയില്‍ ഇതു റയലിനു മേല്‍ക്കൈ നല്‍കില്ലെന്ന് കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു.

മൂന്നു തവണയും റയല്‍

ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്നു തവണ മുഖാമുഖം വന്നപ്പോഴും ജയം റയലിനായിരുന്നു. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനുറച്ചാവും റയല്‍ ബൂട്ടണിയുന്നതെങ്കില്‍ പരാജയങ്ങള്‍ക്കു കണക്കുതീര്‍ക്കുകയാണ് അത്‌ലറ്റികോയുടെ ലക്ഷ്യം.

രണ്ടു തവണ ഫൈനലില്‍

ചാംപ്യന്‍സ് ലീഗില്‍ രണ്ടു തവണയാണ് ഫൈനലില്‍ റയല്‍-അത്‌ലറ്റികോ പോരാട്ടം കണ്ടത്. ഇതില്‍ 2014, 16 വര്‍ഷങ്ങളില്‍ അത്‌ലറ്റികോയെ കൊമ്പുകുത്തിച്ച് റയല്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ഇതു കൂടാതെ ഒരു തവണ ക്വാര്‍ട്ടര്‍ ഫൈനലിലും റയല്‍ അയല്‍ക്കാരെ മലര്‍ത്തിയടിച്ചിട്ടുണ്ട്.

അത്‌ലറ്റികോയെ പുകഴ്ത്തി

അത്‌ലറ്റികോയ്‌ക്കെതിരെ റെക്കോര്‍ഡ് തങ്ങള്‍ക്ക് അനുകൂലമാണെങ്കിലും സിദാന്‍ അവരെ ശക്തരായ എതിരാളികളായാണ് വിലയിരുത്തിയത്. മല്‍സരത്തില്‍ ഇരുടീമിനും തുല്യസാധ്യതയാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലു തവണയും ചാംപ്യന്‍സ് ലീഗിന്റെ സെമിയിലെത്താന്‍ അത്‌ലറ്റികോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സിദാന്‍ പറഞ്ഞു.

ബേലിനു പകരം ആര് ?

പരിക്കേറ്റു വിശ്രമിക്കുന്ന വെയ്ല്‍സ് സൂപ്പര്‍ താരം ഗരെത് ബേലിനു പകരം കോച്ച് സിദാന്‍ റയല്‍ ആരെയാണ് ഉള്‍പ്പെടുത്തുകയെന്ന് അവസാന നിമിഷം മാത്രമേ തീരുമാനിക്കുകയുള്ളൂ. പകരക്കാരനായി ഹാമിഷ് റോഡ്രിഗസ്, ഇസ്‌കോ എന്നിവരിലൊരാള്‍ പ്ലെയിങ് ഇലവനിലെത്തുമെന്നാണ് സൂചന.

Story first published: Tuesday, May 2, 2017, 15:35 [IST]
Other articles published on May 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+