Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് - യുവെന്റസ് ഫൈനല്‍ വരുമോ?

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ മാഡ്രിഡ് ഡെര്‍ബിക്ക് കളമൊരുങ്ങി. റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സ്പാനിഷ് ഫൈനല്‍ മുന്‍ സീസണുകളില്‍ ഇവര്‍ തമ്മിലുള്ള ഫൈനല്‍ പോരിന്റെ ആവര്‍ത്തനമായി മാറും. മറ്റൊരു സെമിയില്‍ ഇറ്റാലിയന്‍ കരുത്തരായ യുവെന്റസ് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയെ നേരിടും. മെയ് രണ്ട്, മൂന്ന് തീയതികളില്‍ സെമിയുടെ ആദ്യ പാദം നടക്കും. രണ്ടാം വാരത്തില്‍ രണ്ടാം പാദവും. ഫൈനല്‍ കാര്‍ഡിഫില്‍ ജൂണ്‍ മൂന്നിന്.

യൂറോപ ലീഗ സെമിഫൈനല്‍ ഡ്രോയും തയ്യാറായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്പാനിഷ് ക്ലബ്ബ് സെല്‍റ്റ വിഗോയാണ് എതിരാളി. ഡച്ച് ക്ലബ്ബ് അയാക്‌സ് ഫ്രഞ്ച് ടീം ലിയോണിനെ നേരിടും. സെമിയുടെ ആദ്യ പാദം മെയ് നാലിനും രണ്ടാം പാദം മെയ് പതിനൊന്നിനും. ഫൈനല്‍ സ്റ്റോക്ക്‌ഹോമില്‍ മെയ് 24ന്.

ronaldo

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയെങ്കിലും രണ്ടാമത്തെ പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പായ യൂറോപ ലീഗ് ഇതുവരെ സ്വന്തമാക്കിയിട്ടില്ല. സെല്‍റ്റ വിഗോയാകട്ടെ ഇതുവരെ ഒരു യൂറോപ്യന്‍ കിരീടവും നേടിയിട്ടില്ല. അയാക്‌സ് 1992 ല്‍ യുവേഫ കപ്പ് നേടിയിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറിഞ്ഞോ 2003 ല്‍ എഫ് സി പോര്‍ട്ടോക്കൊപ്പം ഈ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Saturday, April 22, 2017, 12:29 [IST]
Other articles published on Apr 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+