Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്‌ ലീഗിന് ഗ്രൂപ് ലൈനപ്പായി; മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌ലോണയും ഏറ്റുമുട്ടും...

യൂറോപ്പിലെ ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ മാറ്റുരയ്ക്കുന്ന യുവേഫാ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ലൈനപ്പായി. ഗ്രൂപ്പ് മത്സരത്തില്‍ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്‌കോട്ടിഷ് ചാമ്പ്യന്‍മാരായ സെലിറ്റിക്കിനെയും ബാഴ്‌സലോണയെയും നേരിടും. 32 ക്ലബുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.

പാരിസ് സെന്റ് ജെര്‍മ്മന്‍, ആര്‍സണല്‍, ബേസെല്‍ തോഡോഗോര്‍ട്ടസ് എന്നിവരാണ് ഗ്രൂപ്പ് എയില്‍. കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ, സെലറ്റിക് എന്നിവര്‍ ഗ്രൂപ്പ് സിയിലാണ്. ഗ്രൂപ്പ് എഫിലാണ് റയല്‍മാഡ്രിഡ്. സെപ്റ്റമ്പര്‍ 13, 14 തീയതികളിലാണ് ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Manchester

ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ ഫൈനല്‍ റൗണ്ടപ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. 2017 മാര്‍ച്ച് 7-8, 14-15 തീയതികളില്‍ ആദ്യപാദ മത്സരങ്ങള്‍ ആരംഭിക്കു. മാര്‍ച്ച് 7, 8, 14, 15 തീയതികളില്‍ രണ്ടാം പാദ മത്സരങ്ങള്‍ നടക്കും. ഏപ്രില്‍ 11, 12 തീയതികളിലാണ് ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അരങ്ങേറുക. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ 18, 19 തീയതികളില്‍ നടക്കും. മെയ് 2,3, 9, 10 തീയതികളിലായി സെമി ഫൈനല്‍മത്സരങ്ങള്‍ നടക്കും. ഫൈനല്‍ മത്സരം ജൂണ്‍ മൂന്നിനാണ്.

എഴുപത്തെട്ട് ടീമുകളില്‍ നിന്നാണ് ഗ്രൂപ്പ് സ്റ്റേജിലേക്കുള്ള ടീമുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. റയല്‍ മാഡ്രിഡാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 11 തവണയാണ് റയല്‍മാഡ്രഡ് ചാംമ്പ്യന്‍സ് കപ്പ് ഉയര്‍ത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയതും റയല്‍ മാഡ്രിഡാണ്. ചാമ്പ്യന്‍സ് ലീഗിലെ മുന്‍ ജേതാക്കളായ അയാക്‌സ് ആംസ്റ്റര്‍ ഡാം അവിശ്വസിനീയമായ തോല്‍വിയോടെ യോഗ്യതാ മത്സരത്തില്‍ പറത്തായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Story first published: Friday, August 26, 2016, 16:08 [IST]
Other articles published on Aug 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+