ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ വമ്പന്‍ പോരാട്ടങ്ങള്‍; ലിവര്‍പൂളിന് ബയേണ്‍, യുണൈറ്റഡ് കുടുങ്ങി
നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗക്ക് റൗണ്ടില്‍ വമ്പന്‍ ടീമുകള്‍ ഏറ്റുമുട്ടും. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെ നിയോണില്‍ നടന്ന നറുക്കെടുപ്പില്‍ ബാഴ്‌സലോണ റയല്‍ മാഡ്രിഡ് ടീമുകള്‍ക്ക് കടുപ്പക്കാരല്ലാത്ത ടീമുകളെ കിട്ടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ അടുത്ത റൗണ്ടിലെത്താന്‍ വമ്പന്‍ പോരാട്ടം നടത്തേണ്ടിവരും.
കോലി ഓവറാകുന്നുണ്ടോ?; ക്യാപ്റ്റന്‍മാര്‍ തമ്മില്‍ വാക്‌പോരില്‍ കോലിക്കെതിരെ മുന്‍താരങ്ങള്‍
നറുക്കെടുപ്പില്‍ ലിവര്‍പൂള്‍ ബയേണ്‍ മ്യൂണിക്ക് പോരാട്ടമാണ് ഏറ്റവും കടുപ്പം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോരാട്ടം പ്രീക്വാര്‍ട്ടറില്‍ അവസാനിപ്പിക്കാനെത്തുന്നത് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയാണ്. സ്പാനിഷ് കരുത്തര്‍ അത്‌ലറ്റിക്കോ മാഡ്രിഡും, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസും തമ്മിലുള്ള മത്സരവും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

മറ്റു പ്രമുഖര്‍ക്ക് താരതമ്യേന ചെറു ടീമുകളെയാണ് കിട്ടിയതെന്നു പറയേണ്ടിവരും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഷാല്‍ക്കെയാണ് എതിരാളികള്‍. ടോട്ടനത്തിന് ബൊറൂസിയ ഡോട്ട്മുണ്ടും ബാഴ്‌സയ്ക്ക് ലിയോണുമാണ് എതിര്‍ ടീമുകള്‍. റോമ പോര്‍ട്ടോ പോരാട്ടവും, അജാക്‌സ് റയല്‍ മാഡ്രിഡ് പോരാട്ടവും ഏകപക്ഷീയമായേക്കും. ടീമുകള്‍ തമ്മില്‍ ഹോം എവേ ഫോര്‍മാറ്റില്‍ രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ ലീഗ് മത്സരം ഫിബ്രുവരി 13, 14, 19, 20 തീയതികളിലും രണ്ടാമത്തേത് മാര്‍ച്ച് 5, 6, 12, 13 തീയതികളിലുമായാണ് നടക്കുക. വിജയികളെ പിന്നീട് നറുക്കെടുപ്പ് നടത്തി ക്വാര്‍ട്ടര്‍ ലൈനപ്പുണ്ടാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications