കോലി ഓവറാകുന്നുണ്ടോ?; ക്യാപ്റ്റന്‍മാര്‍ തമ്മില്‍ വാക്‌പോരില്‍ കോലിക്കെതിരെ മുന്‍താരങ്ങള്‍

പെര്‍ത്ത്: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് എക്കാലവും കളിക്കാരുടെ വാക്‌പോരിനാല്‍ വിവാദമാകാറുണ്ട്. കളിക്കാര്‍ തമ്മില്‍ കളത്തിനകത്തും പുറത്തും നടത്തുന്ന വെല്ലുവിളികളും പ്രകോപനപരമായ വാക്കുകളുമെല്ലാം പരമ്പരയെ സജീവമാക്കുന്നു. ഇക്കുറി ആദ്യദിനം മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പെരുമാറ്റമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. കോലി കളിക്കളത്തില്‍ അതിവൈകാരികമായി പെരുമാറുന്നത് ഓസ്‌ട്രേലിയക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
പെര്‍ത്തില്‍ നായകര്‍ 'ഏറ്റുമുട്ടി'!! അംപയര്‍ ഇടപെട്ട് അപകടമൊഴിവാക്കി, തുടങ്ങിയത് കോലി? വീഡിയോ...
ആദ്യ ടെസ്റ്റിലെ കോലിയുടെ വൈകാരിക പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്കാണ്. മത്സരത്തിന്റെ നാലാംദിനം ആദ്യ സെഷനില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും തമ്മില്‍ നടത്തിയ വാക്കേറ്റം വലിയ രീതിയിലുള്ള ചര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഇരുവരും ക്യാപ്റ്റന്മാരാണെന്നത് വാക്കേറ്റത്തിന് മൂര്‍ച്ചകൂട്ടുന്നു.

കോലിക്കെതിരെ മഞ്ജരേക്കര്‍
പരമ്പരയുടെ തുടക്കം മുതല്‍ കോലി നടത്തുന്ന അമിത വൈകാരിക പ്രകടനത്തിനെതിരെ ഇപ്പോള്‍ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കോലി മികച്ചൊരു ബാറ്റ്‌സ്മാന്‍ ആയതുകൊണ്ടാണ് ഇത്തരം പെരുമാറ്റം ചിലര്‍ അംഗീകരിക്കുന്നത്. കോലിയുടെ ചില പെരുമാറ്റങ്ങള്‍ ശരിയല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. കോലിയുടെ ആത്മനിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നാണ് മുന്‍ ഓസീസ് താരം മൈക്കിള്‍ ഹസിയുടെ പ്രതികരണം.

ലിയോണിന്റെ പ്രതികരണം
അതേസമയം, കോലി മഹാനായ കളിക്കാരനാണെന്നും അദ്ദേഹവും ഇന്ത്യയും എന്താണ് ചെയ്യുന്നത് എന്നത് തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നുമാണ് ഓസീസ് താരം നഥാന്‍ ലിയോണ്‍ പറയുന്നത്. ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ചേര്‍ന്ന് പെയ്ന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയത് ഇന്ത്യയെ അസ്വസ്ഥരാക്കിയിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പ് ഇരുവരും വിക്കറ്റ് നഷ്ടമില്ലാതെ ഓസീസിനെ മുന്നോട്ട് നയിക്കവെയാണ് കോലി പെയ്നിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവം ഇങ്ങനെ
പെയ്ന്‍ സിംഗിളിനായി ഓടുന്നതിനിടെ മുന്നിലേക്ക് കയറി നിന്ന് കോലി തടയാനെന്ന പോലെ നിന്നതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. തുടര്‍ന്ന് അമ്പയര്‍ ഇടപെടുകയായിരുന്നു. ഫീല്‍ഡിങിനിടെ കോലി മനപൂര്‍വ്വം പെയ്നിന്റെ വഴി തടയാന്‍ ശ്രമിക്കുന്നതു പോലെയാണ് വീഡിയോയിലും കാണുന്നത്. ഇരുവരും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. അമ്പയറുടെ ഇടപെടലോടെ രംഗം ശാന്തമാവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications