പെര്‍ത്തില്‍ നായകര്‍ 'ഏറ്റുമുട്ടി'!! അംപയര്‍ ഇടപെട്ട് അപകടമൊഴിവാക്കി, തുടങ്ങിയത് കോലി? വീഡിയോ...

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര വലിയ വിവാദങ്ങളില്ലാതെ കടന്നുപോകവെ പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിവസം ഒരു നാടകീയ സംഭവമുണ്ടായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസീസ് നായകന്‍ ടിം പെയ്‌നും ശാരീരികമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തിപ്പോള്‍ അംപയര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.
സ്ലെഡ്ജിങിന് പേരുകേട്ട ഓസീസ് ടീം ഈ പരമ്പരയില്‍ ഇതുവരെ തങ്ങളുടെ തനിനിറം പുറത്തെടുത്തിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നാണ് ഈ പരമ്പരയില്‍ പലപ്പോഴും മോശം പെരുമാറ്റമുണ്ടായത്. ഈ പര്യടനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ വാക്കുകള്‍ തെറ്റിച്ചു കൊണ്ടാണ് കോലിയുടെ ഭാഗത്തു നിന്നും നിരന്തരം പ്രകോപനങ്ങളുണ്ടാവുന്നത്.

സംഭവം ഇങ്ങനെ
പെര്‍ത്ത് ടെസ്റ്റിന്റെ നാലാംദിനം ഓസീസിന്റെ രണ്ടാമിന്നിങ്‌സിനിടെയാണ് സംഭവം. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് പെയ്ന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയത് ഇന്ത്യയെ അസ്വസ്ഥരാക്കിയിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പ് ഇരുവരും വിക്കറ്റ് നഷ്ടമില്ലാതെ ഓസീസിനെ മുന്നോട്ട് നയിക്കവെയാണ് കോലി പെയ്‌നിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്.
പെയ്ന്‍ സിംഗിളിനായി ഓടുന്നതിനിടെ മുന്നിലേക്ക് കയറി നിന്ന് കോലി തടയാനെന്ന പോലെ നിന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. തുടര്‍ന്ന് അംപയര്‍ ഇടപെടുകയായിരുന്നു.
ഫീല്‍ഡിങിനിടെ കോലി മനപൂര്‍വ്വം പെയ്‌നിന്റെ വഴി തടയാന്‍ ശ്രമിക്കുന്നതു പോലെയാണ് വീഡിയോയിലും കാണുന്നത്. എന്നാല്‍ ഓസീസ് നായകന്‍ ഇതു അത്ര കാര്യമായി എടുക്കാതിരുന്നതോടെ രംഗം ശാന്താവുകയും ചെയ്തു.

കോലി എല്ലാം മറന്നോ?
ഓസീസിനെതിരായ പരമ്പര തുടങ്ങുന്നതിനു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ലംഘിക്കുന്ന പ്രകടനമാണ് ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ കോലിയുടെ ഭാഗത്തു നിന്നുണ്ടായത്. അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിലും ഓസീസിന്റെ വിക്കറ്റ് വീഴ്ചയില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു കോലിക്കെതിരേ പല മുന്‍ ഓസീസ് താരങ്ങളും രംഗത്തു വന്നിരുന്നു.
ഓസീസ് പര്യടനത്തിനു തൊട്ടുമുമ്പ് കോലി പറഞ്ഞത് എതിരാളികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായാലും അത് കാര്യമാക്കാതെ ഇന്ത്യ മുന്നോട്ടു പോവുമെന്നായിരുന്നു. എതിര്‍ ടീമിന്റെ ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടായപ്പോഴാണ് താന്‍ പ്രതികരിച്ചിട്ടുള്ളതെന്നും ഓസീസിനെതിരേ താന്‍ അത്തരം പ്രകോപനങ്ങള്‍ക്കൊന്നും ശ്രമിക്കില്ലെന്നും ഇന്ത്യന്‍ നായകന്‍ ഉറപ്പു നല്‍കിയിരുന്നു.
വീഡിയോ കാണാം
പെര്‍ത്ത് ടെസ്റ്റിനിടെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിനെ സിംഗിള്‍ നേടുന്നതിനിടെ വഴിയിലേക്കു കയറി തടയാന്‍ ശ്രമിക്കുന്ന കോലി

പന്തിന്റെ സ്ലെഡ്ജിങ്
അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സ്ലെഡ്ജിങും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഓസീസിന്റെ വാലറ്റക്കാരനായ പാറ്റ് കമ്മിന്‍സിനെ പന്ത് സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചതാണ് സംഭവം. മല്‍സരശേഷം പന്ത് ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു.
അശ്വിന്‍ ബൗള്‍ ചെയ്യുന്നതിനിടെ വിക്കറ്റിനു തൊട്ടു പിന്നില്‍ നിന്ന് സിക്‌സര്‍ അടിക്കാന്‍ കമ്മിന്‍സിനെ പ്രേരിപ്പിക്കുന്ന തരത്തില്‍ സംസാരിക്കുകയും കഴിയാത്തതിനെ തുടര്‍ന്ന് പരിഹസിക്കുകമായിരുന്നു പന്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications