For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍; ചെല്‍സിയും ബയേണും, ബാഴ്‌സയും നാപ്പോളിയും

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തില്‍ ചെല്‍സിയും ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേര്‍. നോക്കൗട്ട് റൗണ്ട് അഞ്ചാം മത്സരത്തില്‍ ചെല്‍സി ബയേണിനെ നേരിടുമ്പോള്‍ ബാഴ്‌സലോണയും നാപ്പോളിയും തമ്മിലാണ് മറ്റൊരു പോരാട്ടം. രാത്രി 1.30-നാണ് കിക്കോഫ്. ചെല്‍സി സ്വന്തം മൈതാനത്താണ് കളിക്കിറങ്ങുന്നത്. ബാഴ്‌സലോണ ഇറ്റലിയില്‍ നാപ്പോളിയുടെ തട്ടകത്തിലും പോരാട്ടത്തിനിറങ്ങും.

2012ലെ ഫൈനലില്‍ ചെല്‍സിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ ബയേണിന് കണക്കുതീര്‍ക്കാനുള്ള അവസരമാണിത്. അന്ന് ബയണിനു വേണ്ടി കളിച്ച തോമസ് മുള്ളറും മാനുവല്‍ നോയറുമെല്ലാം ചെല്‍സിക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ അത്രമികവുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത ചെല്‍സിക്ക് കനത്ത പരീക്ഷണമാണ് കാത്തിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസം ചെല്‍സിക്കൊപ്പമുണ്ടാകും.

championsleaguebayernmunichvschelseapreview

സ്പാനിഷ് ലാലിഗയില്‍ ഫോമിലേക്കെത്തിയ ബാഴ്‌സലോണ നോപ്പോളിയുടെ തട്ടകത്തില്‍ വന്‍ മാര്‍ജിനുള്ള ജയമാണ് ലക്ഷ്യമിടുന്നത്. അവസാന മത്സരത്തില്‍ നാലുഗോളടിച്ച ലയണല്‍ മെസ്സിയും വമ്പന്‍ ഫോമിലാണ്. ഇറ്റാലിയന്‍ സീരി എ യില്‍ അവസാനം കളിച്ച അഞ്ചു കളികളിലും ജയിച്ച നാപ്പോളി സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ്. എവേ ഗോള്‍ വഴങ്ങിയാല്‍ രണ്ടാംപാദ മത്സരത്തില്‍ ടീമിന് തിരിച്ചടി നേരിട്ടേക്കാം.

Story first published: Tuesday, February 25, 2020, 11:45 [IST]
Other articles published on Feb 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+