ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ തോല്‍വി; ബാഴ്‌സയ്ക്ക് സമനിലക്കുരുക്ക്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ആദ്യപാദത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി മുന്‍ ചാമ്പ്യന്മാരായ ചെല്‍സി. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്ക് ചെല്‍സിയുടെ തട്ടകത്തില്‍ 3-0 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. ഇതോടെ രണ്ടാംപാദ മത്സരത്തിന് മുന്‍പ് ബയേണ്‍ അടുത്തറൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. അതേസമയം, ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങി. നാപ്പോളിയുമായി 1-1 എന്ന നിലയിലാണ് ബാഴ്‌സ പിരിഞ്ഞത്.

ചെല്‍സിയുടെ മൈതാനത്ത് കളിയില്‍ മേധാവിത്വം നേടിയ ബയേണ്‍ അര്‍ഹിച്ച വിജയമാണ് നേടിയെടുത്തത്. ആദ്യ പകുതിയില്‍ സന്ദര്‍ശകരെ ഗോളടിക്കാതെ തളച്ചിടാന്‍ ചെല്‍സിക്ക് കഴിഞ്ഞെങ്കിലും രണ്ടാംപകുതിയില്‍ മൂന്നുഗോള്‍ വഴങ്ങി. സെര്‍ജി നാബ്രി(51, 54) ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ലെവന്‍ഡോസ്‌കി(76) ബയേണിന്റെ മൂന്നാംഗോള്‍ നേടി. ചെല്‍സി പ്രതിരോധതാരം മാര്‍ക്കോസ് അലോണ്‍സോ 83-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പത്തുപേരുമായാണ് ചെല്‍സി കളി അവസാനിപ്പിച്ചത്. 3 എവേ ഗോള്‍ നേടിയതോടെ രണ്ടാം പാദത്തില്‍ ബയേണിന് ജയം അനായാസമാകും.

ISL: ഇഞ്ചുറിടൈം ഗോളില്‍ ചെന്നൈ രക്ഷപ്പെട്ടു, സമനില... ലീഗ് മല്‍സരങ്ങള്‍ക്കു തിരശീല

ആക്രമിച്ചുകളിച്ച ബാഴ്‌സയെ പ്രതിരോധത്തില്‍ പൂട്ടിയാണ് നാപ്പോളി ആശ്വാസ സമനില കണ്ടെത്തിയത്. പതിവുശൈലിയില്‍ പന്ത് കൈവശംവെച്ച് കളിച്ച ബാഴ്‌സയെ ഞെട്ടിച്ച് 30-ാം മിനിറ്റില്‍ നാപ്പോളിയാണ് ആദ്യം ഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സയ്ക്കുവേണ്ടി സമനില കണ്ടെത്തി. എതിരാളികളുടെ മൈതാനത്ത് ഒരു ഗോള്‍ നേടാനായത് രണ്ടാംപാദത്തില്‍ ബാഴ്‌സയ്ക്ക് തുണയാകും. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ വിദാല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനാല്‍ രണ്ടാം പാദത്തില്‍ കളിക്കാന്‍ കഴിയില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, February 26, 2020, 8:55 [IST]
Other articles published on Feb 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X