
ഗ്രൂപ്പ് ഇ
ഗ്രൂപ്പ് ഇ യില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് കാര്യങ്ങള്‍ എളുപ്പമല്ല. സ്വന്തം മൈതാനത്ത് ഒരു ഗോളിന് പിന്നില്‍നിന്നശേഷം ചാമ്പ്യന്മാര്‍ തിരിച്ചുവരികയായിരുന്നു. മെര്‍ട്ടന്‍സ്(21) ആണ് നാപ്പോളിക്ക് ലീഡ് നേടിക്കൊടുത്തത്. 65-ാം മിനിറ്റില്‍ ലോവ്‌റന്‍ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റെഡ്ബുള്‍, ജെങ്കിനെ 4-1ന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ 5 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 10 പോയന്റുമായി ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. നാപ്പോളിക്ക് 9 പോയന്റും റെഡ്ബുള്ളിന് 7 പോയന്റുമുണ്ട്. അവസാന മത്സരം മൂന്നു ടീമുകളുടേയും സാധ്യത നിശ്ചയിക്കും.

ഗ്രൂപ്പ് എഫ്
ഗ്രൂപ്പ് എഫ് ല്‍ ജയത്തോടെ ബാഴ്‌സലോണ കടന്നുകൂടി. ഡോട്ട്മുണ്ടിനെതിരെ ലൂയിസ് സുവാരസ്(29), ലയണല്‍ മെസ്സി(33), അന്റോണിയോ ഗ്രിസ്മാന്‍(67) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഡോട്ട്മുണ്ടിനായി സാഞ്ചസ്(77) ഒരു ഗോള്‍ തിരിച്ചടിച്ചു. ഇന്റര്‍മിലാന്‍ നിര്‍ണായക മത്സരത്തില്‍ സ്ലാവിയ പ്രാഗിനെ (3-1) തോല്‍പ്പിച്ച് നോക്കൗട്ട് സാധ്യത ശക്തമാക്കി. 5 കളികളില്‍നിന്നും 11 പോയന്റോടെ ബാഴ്‌സ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള്‍ ഇന്ററിനും ഡോട്ട്മുണ്ടിനും 7 പോയന്റ് വീതമുണ്ട്.

ഗ്രൂപ്പ് ജി
ഗ്രൂപ്പ് ജി യിലും മൂന്നു ടീമുകള്‍ക്ക് നോക്കൗണ്ട് സാധ്യതയുണ്ട്. സെനിത്ത് ലിയോണിനെ 2-0 ത്തിന് തോല്‍പ്പിച്ചപ്പോള്‍, ലെയ്പ്‌സിഗ് ബെന്‍ഫിക്ക മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പില്‍ ലെയ്പ്‌സിഗ് 10 പോയന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സെനിത്ത് ലിയോണ്‍ എന്നിവര്‍ക്ക് 7 പോയന്റ് വീതമുണ്ട്. 4 പോയന്റുള്ള ബെന്‍ഫിക്ക നോക്കൗട്ട് കാണണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഫട്‌നാവിസിന് പിന്തുണ; 'മകന്റെ' ട്വീറ്റിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പരാതി

ഗ്രൂപ്പ് എച്ച്
ഗ്രൂപ്പ് എച്ച് ല്‍ വലന്‍സിയയുമായി സമനിലയില്‍ പിരിഞ്ഞത് ചെല്‍സിക്ക് തിരിച്ചടിയായി. വലന്‍സിയ്ക്കുവേണ്ടി കാര്‍ലോസ് സോളര്‍(40), ഡാനിയേല്‍ വാസ്(82) എന്നിവര്‍ ഗോള്‍ കണ്ടെത്തി. കൊവാസിച്ച്(41), പുലിസിച്ച്(50) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ഗ്രൂപ്പില്‍ അയാക്‌സ് ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 5 കളികളില്‍നിന്നും 10 പോയന്റുള്ള അയാക്‌സ് ആണ് ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത്. 8 പോയന്റ് വീതമുള്ള ചെല്‍സിയും വലെന്‍സിയയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.


Click it and Unblock the Notifications














