ചെല്‍സി ചാമ്പ്യന്‍സ് ലീഗിനെത്തുമോ?; പ്രീമിയര്‍ ലീഗ് അവസാന റൗണ്ടില്‍ കനത്ത പോരാട്ടം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്താന്‍ കടുത്ത പോരാട്ടം. മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കിരീടം നേടി ബഹദൂരം മുന്നിലാണെങ്കിലും ശേഷിക്കുന്ന മൂന്നു സ്ഥാനത്തിനുവേണ്ടിയാണ് ടീമുകളുടെ വാശിയേറിയ മത്സരം നടക്കുന്നത്. 34 കളിയില്‍ നിന്നും 74 പോയന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, 36 കളിയില്‍ നിന്നും 72 പോയന്റുമായി ലിവര്‍പൂള്‍, 34 കളിയില്‍ നിന്നും 68 പോയന്റുമായി ടോട്ടന്‍ഹാം, 35 കളിയില്‍ നിന്നും 66 പോയന്റുമായി ചെല്‍സി എന്നിങ്ങനെയാണ് ആദ്യ അഞ്ചു സ്ഥാനങ്ങള്‍.
പോയന്റുനിലയില്‍ അഞ്ചാം സ്ഥാനത്തുള്ള ചെല്‍സിക്ക് ശേഷിക്കുന്ന നാലു മത്സരങ്ങളും ജയിക്കുന്നതിനൊപ്പം മുന്നിലുള്ള ടീമുകള്‍ തോല്‍ക്കുകയും ചെയ്യണം. മുന്‍ മത്സരങ്ങളില്‍ ചെറിയ ടീമുകളോടുള്ള തോല്‍വിയും സമനിലകളുമാണ് നിലവിലെ ചെല്‍സിയെ അഞ്ചാംസ്ഥാനത്തേക്ക് തള്ളിവിട്ടത്.

അതേസമയം, ലിവര്‍പൂള്‍, ടോട്ടന്‍ഹാം ടീമുകള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ ശരാശരി പ്രകടനം പുറത്താല്‍തന്നെ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണവര്‍. ഹോസെ മൗറീന്യോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും യൂറോപ്യന്‍ പോരാട്ടത്തിന് അവസരം ഉറപ്പിച്ചമട്ടിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ലബ്ബുകള്‍ക്ക് കോടികളുടെ നഷ്ടമാണുണ്ടാവുക. അവസരം നഷ്ടമായാല്‍ ചെല്‍സി കോച്ച് അന്റോണയോ കോണ്ടെയുടെ സ്ഥാനചലനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications