Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; റൊണാള്‍ഡോയുടെ യുവന്റസിന് അപ്രതീക്ഷിത തോല്‍വി; സിറ്റിക്ക് ജയം

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. അത്‌ലറ്റിക്കോ യുവന്റസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കും മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കെയെ 3-2 എന്ന സ്‌കോറിനുമാണ് തോല്‍പ്പിച്ചത്. ആദ്യപാദവിജയം ഇരു ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ സാധ്യത നല്‍കുന്നുണ്ട്. മാര്‍ച്ച് 12നാണ് ഇതേ ടീമുകള്‍ തമ്മിലുള്ള രണ്ടാംപാദ മത്സരം.

സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ അത്‌ലറ്റിക്കോ മുന്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെരുമയിലിറങ്ങിയ യുവന്റസിനെ ഞെട്ടിക്കുകതന്നെ ചെയ്തു. രണ്ടുഗോള്‍ മാര്‍ജിനിലുള്ള ജയം അത്‌ലറ്റിക്കോയ്ക്ക് രണ്ടാംപാദത്തില്‍ മേല്‍ക്കൈ നല്‍കുന്നതാണ്. അവസാന 15 മിനിറ്റിലായിരുന്നു യുവന്റസിന്റെ വിധിയെഴുതിയ രണ്ടുഗോളുകളും പിറന്നത്.

champiansleague

സെന്റര്‍ ബാക്കുകളായ ഹൊസെ മരിയ ജിമിനെസും (78) ഡീഗോ ഗോഡിനും (83) അത്‌ലറ്റിക്കോയ്ക്കായി ഗോളുകള്‍ നേടി. പന്തടക്കത്തില്‍ മേധാവിത്വം കാട്ടിയത് യുവന്റസ് ആയിരുന്നു. എന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണിശമായി വരിഞ്ഞുകെട്ടാന്‍ അത്‌ലറ്റിക്കോ പ്രതിരോധനിരയ്ക്ക് കഴിഞ്ഞു. ആകെ ഒരു അവസരം മാത്രമാണ് സൂപ്പര്‍താരത്തിന് കിട്ടിയത്.

ജര്‍മന്‍ തട്ടകത്തില്‍ കളിക്കാനിറങ്ങിയ സിറ്റി എവേ ഗോളിന്റെ നേട്ടവുമായാണ് രണ്ടാംപാദത്തില്‍ കളിക്കാനിറങ്ങുക. പതിവുപോലെ ആര്‍ത്തിരമ്പിക്കളിച്ച സിറ്റിക്കെതിരെ ഷാല്‍ക്കെയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് പെനാല്‍റ്റികളിലൂടെയാണ് ഷാല്‍ക്കെ ഗോള്‍ നേടിയത്. അതേസമയം, പത്തുപേരായി ചുരുങ്ങിയിട്ടും സിറ്റിയുടെ ആധിപത്യം നഷ്ടമായില്ല. 68-ാം മിനിറ്റില്‍ നിക്കൊളാസ് ഒട്ടമെന്റി ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയായിരുന്നു.

championsleague

പതിനെട്ടാം മിനിറ്റില്‍ സെര്‍ജിയോ അഗ്യുറോയാണ് സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, 38, 45 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നബീല്‍ ബെന്റ്ലാബ് ഷാല്‍ക്കെയ്ക്ക് ലീഡ് നല്‍കി. പത്തുപേരായി ചുരുങ്ങിയെങ്കിലും എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ലെറോയ് സാനെ, തൊണ്ണൂറാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് എന്നിവരിലൂടെ സിറ്റി തിരിച്ചടിക്കുകയായിരുന്നു.

Story first published: Thursday, February 21, 2019, 9:55 [IST]
Other articles published on Feb 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+