Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് കടന്നുകൂടി; ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ടോട്ടനം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ടോട്ടനം ഹോസ്പര്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡന് നേരിയ ജയം. ജര്‍മന്‍ ടീമായ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ ജയം. ഡച്ച് ടീം അജാക്‌സിനെതിരെ 2-1 എന്ന മാര്‍ജിനില്‍ റയലും ജയം സ്വന്തമാക്കി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തിനായിരുന്നു ആധിപത്യം. സണ്‍ ഹെങ് മിന്‍ 47-ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ചു. 83-ാം മിനിറ്റില്‍ വെര്‍ട്ടോഗനും 85-ാം ഫെര്‍ണാണ്ടോ ലോറന്റെയും ടീമിനായി സ്‌കോര്‍ ചെയ്തു. പ്രതിരോധത്തിലെ പിഴവുകളാണ് ഡോട്ട്മുണ്ടിന് വിനയായത്. മുന്നേറ്റനിരയക്ക് കൂടുതല്‍ അവസങ്ങള്‍ കണ്ടെത്താനും കഴിഞ്ഞില്ല. രണ്ടാംപാദ മത്സരം മാര്‍ച്ച് 6ന് നടക്കും.

ChampionsLeague

കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ മാര്‍ക്കോസ് അസെന്‍സിയോ നേടിയ ഗോളിനാണ് റയല്‍ ജയം നേടിയത്. 60-ാം മിനിറ്റില്‍ കരിം ബെന്‍സിമ നേടിയ ഗോളില്‍ റയല്‍ മുന്നിലെത്തിയെങ്കിലും 75-ാം മിനിറ്റില്‍ ഹക്കിം സിയേച്ച് അജാക്‌സിനായി സമനില നേടിയിരുന്നു. 87-ാം മിനിറ്റിലായിരുന്നു റയലിന്റെ വിജയഗോള്‍. റയലിനേക്കാള്‍ കളിയില്‍ മേല്‍ക്കൈ നേടാന്‍ സാധിച്ചെങ്കിലും അജാക്‌സിന് വിജയം അകന്നുനിന്നു. മാര്‍ച്ച് 6നാണ് രണ്ടാംപാദ മത്സരം.

Story first published: Thursday, February 14, 2019, 10:12 [IST]
Other articles published on Feb 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+