Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിയല്ല സ്‌കോട്ട്‌ലാന്‍ഡ്... ഫ്രാന്‍സിനു പിന്നാലെ ലീഗ് റദ്ദാക്കി, കെല്‍റ്റിക്കിനു ഒമ്പതാം കിരീടം

എഡിന്‍ബറോ: കൊറോണയെ തോല്‍പ്പിച്ച് കളിക്കളത്തിലേത്തു തിരിച്ചുവന്ന് ജര്‍മനി വഴി കാണിച്ചപ്പോള്‍ സ്‌കോട്ട്‌ലാന്റ് കെവിഡ്-19നു മുന്നില്‍ മുട്ടുമടക്കി. സ്‌കോട്ടിഷ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ (എസ്പിഎഫ്എല്‍) സീസണിലെ ശേഷിച്ചെ മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ലീഗുകളിലെ ക്ലബ്ബുകളുടെ കൂടി അഭിപ്രായം തേടിയാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ വേണ്ടെന്നു വന്നത്. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും നിലവിലെ ചാംപ്യന്‍മാരുമായ കെല്‍റ്റിക്കിനെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയും ചെയ്തു. തുടരെ ഒമ്പതാം തവണയാണ് കെല്‍റ്റിക്ക് ലീഗ് കിരീടത്തിന് അവകാശികളായത്.

1

ലീഗിന്റെ ഭാവിയെക്കുറിച്ച് 12 മുന്‍നിര ക്ലബ്ബുകളുമായും ചര്‍ച്ച നടത്തിയിരുന്നു. സീസണ്‍ വേണ്ടെന്നു വയ്ക്കുന്നതാവും ഉചിമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്നാണ് എസ്പിഎഫ്എല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്നു ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതോടെ കെല്‍റ്റിക്കിനെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുന്നതിനൊപ്പം ഹേര്‍ട്‌സിനെ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തുകയും ചെയ്തതായി ബോര്‍ഡ് അറിയിച്ചു. എസ്പിഎഫ്എല്ലിലെ ചാംപ്യന്‍ഷിപ്പ്, ലീഗ് വണ്‍, ലീഗ് 2 എന്നിവയില്‍ യഥാക്രമം ഡ്യുന്‍ഡി യുനൈറ്റഡ്, റെയ്ത്ത് റോവേഴ്‌സ്, കോവ് റേഞ്ചേഴ്‌സ് എന്നിവരെയും വിജയികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ്-19നെ തുടര്‍ന്ന് യൂറോപ്പില്‍ റദ്ദാക്കപ്പെട്ട രണ്ടാമത്തെ ലീഗ് കൂടിയാണ് സ്‌കോട്ടിഷ് ലീഗ്. നേരത്തേ ഫ്രഞ്ച് ലീഗും മഹാമാരിയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഒന്നാംസ്ഥാനക്കാരായ പിഎസ്ജിയെയാണ് ഫ്രാന്‍സില്‍ ചാംപ്യന്‍മാരായി പ്രഖ്യാപിച്ചത്.

30 മല്‍സരങ്ങളില്‍ നിന്നും 80 പോയിന്റുമായാണ് കെല്‍റ്റിക്ക് ഒരിക്കല്‍ക്കൂടി സ്‌കോട്ട്‌ലാന്‍ഡിലെ രാജാക്കന്‍മാരായത്. ലീഗിലെ രണ്ടാംസ്ഥാനക്കാരായ റേഞ്ചേഴ്‌സിനേക്കാള്‍ 13 പോയിന്റ് മുന്നിലാണ് കെല്‍റ്റിക്ക്. കെല്‍റ്റിക്കിനേക്കാള്‍ ഒരു മല്‍സരം കുറച്ചാണ് റേഞ്ചേഴ്‌സ് കളിച്ചത്.

കൊവിഡ്-19നെ തുടര്‍ന്നു നിര്‍ത്തി വച്ച സീസണ്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ബോര്‍ഡ് അനാസ്ഥ കാണിക്കുന്നതായും ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും കഴിഞ്ഞ സീസണിലെ ലീഗില്‍ റണ്ണറപ്പായിരുന്ന റേഞ്ചേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റു ക്ലബ്ബുകളില്‍ നിന്നും ഈ വിഷയത്തില്‍ വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതോടെ റേഞ്ചേഴ്‌സ് പിന്‍മാറുകയായിരുന്നു.

Story first published: Tuesday, May 19, 2020, 8:33 [IST]
Other articles published on May 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+