Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയില്ല എല്‍ ക്ലാസിക്കോ? ബാഴ്‌സയില്ലാത്ത സ്പാനിഷ് ലീഗ്... ദേശീയ ടീം തകരും!!

മാഡ്രിഡ്: ലോകത്ത് ഏറ്റവുമധികം ഫുട്‌ബോള്‍ ആരാധകരുള്ള ലീഗ് മല്‍സരം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ-എല്‍ ക്ലാസിക്കോ. താരസമ്പത്തു കൊണ്ടും പണക്കൊഴുപ്പു കൊണ്ടും സ്പാനിഷ് ഫുട്‌ബോളിനെ അടക്കി ഭരിക്കുന്ന റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള മല്‍സരമാണിത്.

എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ഒരിക്കലും ആരാധകരെ നിരാശരാക്കിയിട്ടില്ല. ഫുട്‌ബോള്‍ ബ്രസീല്‍-അര്‍ജന്റീന ക്ലാസിക്ക് പോലെ ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്താന്‍ ത്രില്ലര്‍ പോലെ അതു കാണികളെ ശരിക്കും ഹരം കൊള്ളിച്ചു. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികളെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കാറ്റലോണിയയുടെ സ്വാതന്ത്ര്യം

കാറ്റലോണിയയുടെ സ്വാതന്ത്ര്യം

നേരത്തേ സ്‌പെയിനിന്റെ ഭാഗമായിരുന്ന കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുറത്തു പോയതോടെയാണിത്. ഇതോടെ കാറ്റലണോണിയയില്‍ നിന്നുള്ള ബാഴ്‌സയുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.

എല്‍ ക്ലാസിക്കോ ഇനിയില്ല?

എല്‍ ക്ലാസിക്കോ ഇനിയില്ല?

സ്‌പെയിനില്‍ നിന്നു വേര്‍പെട്ടാല്‍ അവിടത്തെ ദേശീയ ലീഗായ ലാ ലിഗയില്‍ ബാഴ്‌സയ്ക്കു കളിക്കാനാവില്ല. ഇതോടെ ബാഴ്‌സ-റയല്‍ എല്‍ ക്ലാസിക്കോയ്ക്ക് അന്ത്യമാവുകയും ചെയ്യും.

കാറ്റലോണിയയെ പിന്തുണച്ച് പിക്വെ

കാറ്റലോണിയയെ പിന്തുണച്ച് പിക്വെ

കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവര്‍ ബാഴ്‌സ നിരയില്‍ തന്നെയുണ്ട്. ദേശീയ ടീമിലെ ഡിഫന്‍ഡര്‍ കൂടിയായ ജെറാര്‍ഡ് പിക്വെയാണ് തന്റെ അഭിപ്രായം പരസ്യമായി പുറത്തുപറഞ്ഞത്. ഇതിന്റെ പേരില്‍ സ്പാനിഷ് ഫുട്‌ബോള്‍ ആരാധകര്‍ താരത്തെ ക്രൂശിക്കുകയും ചെയ്തിരുന്നു. ബാഴ്‌സലോണയുടെ മുന്‍ കോച്ചും ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയും മുമ്പ് കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഏതു ലീഗിലും കളിക്കാം, പറ്റില്ലെന്ന് പ്രസി‍ഡന്‍റ്

ഏതു ലീഗിലും കളിക്കാം, പറ്റില്ലെന്ന് പ്രസി‍ഡന്‍റ്

സ്വതന്ത്ര രാജ്യമായി മാറിയാലും ഏതു ലീഗിലും ബാഴ്‌സയ്ക്കു കളിക്കാന്‍ സാധിക്കുമെന്നാണ് നേരത്തേ ക്ലബ്ബിന്റെ ഒഫീഷ്യലുകള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കാര്യങ്ങള്‍ അവര്‍ പറയുന്നതുപോലെയല്ലെന്ന് ലാലിഗ നടത്തുന്ന സ്പാനിഷ് പ്രൊഫഷണല്‍ ലീഗ് പ്രസിഡന്റായ ജാവിയെര്‍ ടെബാസ് പറയുന്നു. സ്വതന്ത്ര രാജ്യമായി മാറിയാല്‍ ഏതു ലീഗില്‍ കളിക്കണമെന്ന് ബാഴ്‌സയ്ക്കു തീരുമാനിക്കാനാവില്ല. അതിനു നിയമം അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വരുമോ കാറ്റലോണിയന്‍ ലീഗ്

വരുമോ കാറ്റലോണിയന്‍ ലീഗ്

സ്പാനിഷ് ലീഗില്‍ നിന്നു പുറത്തായാല്‍ കാറ്റലോണിയന്‍ ലീഗെന്ന പേരില്‍ പുതിയ ദേശീയ ലീഗ് ആരംഭിക്കുമോയെന്നതിനെക്കുറിച്ചും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചകള്‍ സജീവമാണ്. അങ്ങനെയാണെങ്കില്‍ ബാഴ്‌സയടക്കം കാറ്റലോണിയന്‍ മേഖലയില്‍ നിന്നുള്ള ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം.

ചാംപ്യന്‍സ് ലീഗ് സാധ്യത?

ചാംപ്യന്‍സ് ലീഗ് സാധ്യത?

കാറ്റലോണിയന്‍ ലീഗ് ആരംഭിച്ചാലും സംശയങ്ങള്‍ ബാക്കിയാണ്. നേരത്തേ സ്പാനിഷ് ലീഗിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് ചാംപ്യന്‍സ് ലീഗിലേക്ക് നേരിട്ടു യോഗ്യത ലഭിച്ചിരുന്നത്. ബാഴ്‌സ കാറ്റലോണിയന്‍ ലീഗില്‍ ജേതാക്കളായാല്‍ അവര്‍ക്ക് ചാംപ്യന്‍സ് ലീഗിന് അര്‍ഹത ലഭിക്കുമോയെന്നതാണ് അടുത്ത ചോദ്യം.

സൂപ്പര്‍ താരങ്ങള്‍ ബാഴ്സ വിടും!!

സൂപ്പര്‍ താരങ്ങള്‍ ബാഴ്സ വിടും!!

ഏതൊരു ഫുട്ബോളറും ആഗ്രഹിക്കുന്ന ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത ലഭിച്ചില്ലെങ്കില്‍ മെസ്സി, ലൂയിസ് സുവാറസ് എന്നീ സൂപ്പര്‍ താരങ്ങളെല്ലാമുള്ള ബാഴ്‌സയുടെ ഭാവിയെന്താവും. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കാന്‍ അവസരം നഷ്ടമായാല്‍ ഇവരെല്ലാം ബാഴ്‌സ വിട്ടു മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 ദേശീയ ടീം പിളരും

ദേശീയ ടീം പിളരും

കാറ്റലോണിയ സ്വാതന്ത്ര്യം ബാഴ്സയെ മാത്രമല്ല സ്പാനിഷ് ദേശീയ ടീമിനെയും ബാധിക്കും. പിക്വെ, ജോര്‍ഡി ആല്‍ബ, സെക് ഫെബ്രഗസ്, മാര്‍ക് ബാത്ര, സെര്‍ജി റോബെര്‍ട്ടോ, ഹെക്ടര്‍ ബെല്ലാറിന്‍ എന്നിവരെല്ലാം സ്പാനിഷ് ടീം വിട്ട് കാറ്റലോണിയ ദേശീയ ടീമിലേക്ക് മാറും. ഇത് സ്പാനിഷ് ദേശീയ ടീമിന് കനത്ത ആഘാതമാവുമെന്നും വിലയിരുത്തപ്പെടുന്നു.

Story first published: Saturday, October 28, 2017, 15:17 [IST]
Other articles published on Oct 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+