Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലോ, ജര്‍മനിയോ, സ്‌പെയിനോ?; ആരുജയിക്കുമെന്ന പ്രവചനവുമായി പൂച്ച

മോസ്‌കോ: ലോകകപ്പ് അടുത്തെത്തിയതോടെ ടൂര്‍ണമെന്റില്‍ ആരു ജയിക്കുമെന്ന പ്രവചനക്കാരും സജീവമായി. മുന്‍ ലോകകപ്പിലെന്ന പോലെ മനുഷ്യരല്ലാത്തവര്‍ക്കാണ് ഇക്കുറിയും ഡിമാന്റ് കൂടുതല്‍. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ ബധിരനായ ഒരു പൂച്ചയാണ് ഇക്കുറി ശ്രദ്ധാകേന്ദ്രം. അഷില്ലസ് എന്ന് പേരിട്ടിരിക്കുന്ന പൂച്ച നേരത്തെയും പ്രവചനങ്ങളില്‍ മിടുക്കനാണ്.

fifa

ഇത്തവണ ലോകകപ്പിന്റെ ഓരോ മത്സരങ്ങള്‍ക്ക് മുന്‍പും അഷല്ലസ് പ്രവചനം നടത്തും. പൂച്ചയ്ക്കായി രണ്ട് പാത്രങ്ങളില്‍ ഒരേ ഭക്ഷണം ഒരേ അളവില്‍ നല്‍കും. ഈ പാത്രങ്ങളില്‍ അന്നത്തെ കളിയുടെ രാജ്യങ്ങളുടെ പതാകയും ഉറപ്പിക്കും. ഏതു രാജ്യത്തിന്റെ പതാകയുള്ള പാത്രത്തില്‍നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് അവരായിരിക്കും അന്നത്തെ വിജയി.

2017 ലെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചതാണ് പൂച്ചയുടെ തലവര മാറാന്‍ കാരണം. ഇപ്പോള്‍ ലോകകപ്പിലെ മത്സരക്രമങ്ങളും ടീമുകളെക്കുറിച്ചും പഠിക്കുന്ന തിരക്കിലാണ് അഷില്ലസ് എന്ന് പരിശീലകര്‍ പറയുന്നു. ലോകകപ്പ് അടുത്തതോടെ മാര്‍ജാരനെ കാണാനുള്ള തിരക്കും വര്‍ധിച്ചിട്ടുണ്ട്. ബ്രസീല്‍, ജര്‍മനി, സ്‌പെയിന്‍ തുടങ്ങി ഫേവറിറ്റുകളില്‍ ആരെയായിരിക്കും പൂച്ച പ്രവചിക്കുകയെന്ന ആകാംഷയും വര്‍ധിക്കുകയാണ്. 2010ല്‍ പോള്‍ നീരാളിയായിരുന്നു പ്രവചനങ്ങളില്‍ കൃത്യത കാട്ടിയത്. അന്ന് സ്‌പെയിനിന്റെ വിജയം നീരാളി കൃത്യമായി പ്രവചിച്ചു. നീരാളിയുടെ മരണശേഷം ആനയും, പക്ഷിയുമെല്ലാം പ്രവചനക്കാര്‍ ആയ എത്തയിരുന്നു.

Story first published: Thursday, June 7, 2018, 12:44 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+