Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ദുരന്തം; മെസ്സീ നീ നിര്‍ത്തരുത്, കളി തുടരൂ... അര്‍ജന്റീനയുടെ ആത്മാവ് നിന്നിലെന്ന് ടെവസ്

മെസ്സിയെ അര്‍ജന്റീനയ്ക്കു വേണം | Oneindia Malayalam

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പില്‍ ആരാധരകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന. കളില്ല നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായുള്ളൂ. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയും ചെയ്തു. ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിക്കും അര്‍ജന്റീനയെ രക്ഷിക്കാനായില്ല.

ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്തായപ്പോള്‍ ആരാധകര്‍ ഏറ്റവുമധികം ഭയപ്പെട്ടത് മെസ്സി വിരമിക്കുമോയെന്നായിരുന്നു. നേരത്തേ ഒരു തവണ വിരമിച്ച അദ്ദേഹം പിന്നീട് പലരുടെയും അഭ്യര്‍ഥന മാനിച്ച് കളിക്കളത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ മെസ്സി വിരമിക്കരുതെന്ന് മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ കാര്‍ലോസ് ടെവസ് പറഞ്ഞു. ഈ ലോകകപ്പില്‍ ടെവസിനെ അര്‍ജന്റൈന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ക്യാപ്റ്റനായി തുടരണോ?

ക്യാപ്റ്റനായി തുടരണോ?

അര്‍ജന്റീന ടീമിന്റെ ക്യാപ്റ്റനായി ഇനിയും തുടരണമോയെന്നതിനെക്കുറിച്ച് മെസ്സി നന്നായി ആലോചിക്കണമെന്ന് ടെവസ് ആവശ്യപ്പെട്ടു. വിരമിക്കുന്നതിനെക്കുറിച്ചല്ല മറിച്ച് നായകസ്ഥാനത്തു തുടരുന്നതിനെക്കുറിച്ചാണ് മെസ്സി ചിന്തിക്കേണ്ടത്. തനിക്കു അനുയോജ്യമായ ഘടനയും സന്തോഷം നല്‍കുന്നതുമായ സാഹചര്യവുമല്ല ദേശീയ ടീമില്‍ ഉള്ളതെങ്കില്‍ മെസ്സി ക്യാപ്റ്റനായി തുടരുന്നതില്‍ അര്‍ഥമില്ല. ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ കിരീടത്തിലേക്കു നയിക്കാനും മെസ്സിക്കു കഴിയില്ലെന്നു ടെവസ് ചൂണ്ടിക്കാട്ടി.

ഏറെ സമയം നഷ്ടപ്പെടുത്തുന്നു

ഏറെ സമയം നഷ്ടപ്പെടുത്തുന്നു

അന്താരാഷ്ട്ര കിരീടമെന്ന മെസ്സിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി ഏറെ സമയമാണ് അര്‍ജന്റീന നഷ്ടപ്പെടുത്തുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്തിപ്പിടിക്കാന്‍ അദ്ദേഹത്തെ സഹായിക്കാന്‍ ടീമിനാവുന്നില്ല.
അദ്ദേഹത്തെ കുറേക്കൂടി ഫ്രീയായി കളിക്കാനും സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചിപ്പിക്കാനും കഴിയുന്നില്ലെങ്കില്‍ തെറ്റ് അര്‍ജന്റീനയുടെ തന്നെ ഭാഗത്താണെന്നും ടെവസ് പറഞ്ഞു.

 മെസ്സിയെ അര്‍ജന്റീനയ്ക്കു വേണം

മെസ്സിയെ അര്‍ജന്റീനയ്ക്കു വേണം

ഒരു താരമെന്ന നിലയിലിലും അര്‍ജന്റീനക്കാരനെന്ന നിലയിലും നിങ്ങളെ ഞങ്ങള്‍ക്കു വേണമെന്നാണ് മെസ്സിയോട് പറയാനുള്ളതെന്ന് ടെവസ് വ്യക്തമാക്കി. ഇപ്പോള്‍ വിശ്രമമാണ് അദ്ദേഹത്തിന് ആവശ്യം. അതിനു ശേഷം വീണ്ടും മെസ്സി ടീമിനൊപ്പം ശക്തമായി തിരിച്ചുവരണം.
ഫുട്‌ബോള്‍ കളിക്കുന്നിടത്തോളം കാലം അര്‍ജന്റീനയുടെ ആത്മാവ് മെസ്സിയിലാണ്. അര്‍ജന്റീനയുടെ ഏറ്റവും വലിയ ആരാധ്യപുരുഷനായതു കൊണ്ടു തന്നെ മെസ്സി ഈ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ടെവസ് ആവശ്യപ്പെട്ടു.

പെക്കര്‍മാനെ കോച്ചാക്കണം

പെക്കര്‍മാനെ കോച്ചാക്കണം

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ജോര്‍ജെ സാംപോളി അര്‍ജന്റീനയുടെ പരിശീലകസ്ഥാനം രാജിവച്ചിരുന്നു. പുതിയ കോച്ചിനെ തേടുകയാണ് ലാറ്റിന്‍ രാജാക്കന്‍മാര്‍. മുന്‍ കോച്ച് ജോസ് പെക്കര്‍മാന്‍ ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ആരാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
പെക്കര്‍മാനെ പരിശീലകസ്ഥാനത്തേക്കു തിരികെ കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായമെന്നു ടെവസ് പറഞ്ഞു. നേരത്തേ 2006ല്‍ പെക്കര്‍മാന്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ചപ്പോള്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു.

ലോകകപ്പ് പ്രതീക്ഷയുണ്ടായിരുന്നു

ലോകകപ്പ് പ്രതീക്ഷയുണ്ടായിരുന്നു

2006ല്‍ പെക്കര്‍മാന്‍ കോച്ചായിരുന്നപ്പോഴാണ് അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടാന്‍ ഏറ്റവും മികച്ച സാധ്യതയുണ്ടായിരുന്നതെന്ന് ടെവസ് അഭിപ്രായപ്പെട്ടു. അന്ന് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന തോല്‍ക്കുകയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കിരീട സാധ്യതയുണ്ടായിരുന്നുവെന്നും 34 കാരന്‍ പറഞ്ഞു.
ഒട്ടേറെ കാര്യങ്ങള്‍ പെക്കര്‍മാനില്‍ നിന്നും പഠിക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശങ്ങളാണ് തന്നെ മികച്ച താരമാക്കി മാറ്റിയത്. അര്‍ജന്റീനയെ വീണ്ടും ലോക ഫുട്്‌ബോളിലെ ശക്തികളാക്കി മാറ്റാന്‍ ഏറ്റവും അനുയോജ്യന്‍ പെക്കര്‍മാന്‍ തന്നെയാണെന്നും ടെവസ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 19, 2018, 13:07 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+