മെസ്സിയല്ല, റൊണാള്‍ഡോ!! അക്കാര്യത്തില്‍ റൊണാള്‍ഡോ സംഭവം തന്നെ... ടെവസിന്റെ വെളിപ്പെടുത്തല്‍
ബ്യൂണസ് ഐറിസ്: ആധുനിക ഫുട്‌ബോളിലെ ഏറ്റവും കേമന്‍ ആരെന്ന കാര്യത്തില്‍ രണ്ട് ഉത്തരം മാത്രമേ ലഭിക്കുകയുള്ളൂ- ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇവരില്‍ ഏറ്റവും മികച്ചത് ആരെന്നതിന് ഉത്തരം നല്‍കുക ദുഷ്‌കരമാണ്. മെസ്സിയാണ് ഏറ്റവും കേമനെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം റൊണാള്‍ഡോയ്‌ക്കൊപ്പമാണ്.
ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വതാരങ്ങളിലൊരാളാണ് അര്‍ജന്റീനയുടെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലായിരുന്നപ്പോഴാണ് ടെവസ് റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചിട്ടുള്ളത്. എന്നാല്‍ ഏകദേശം ഒരേസമയത്ത് ദേശീയ ടീമിലെത്തിയ മെസ്സിയുമായി വളരെ അടുത്ത സൗഹൃദം ടെവസിനുണ്ടായിരുന്നു. മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ടെവസ് വെളിപ്പെടുത്തുന്നു.

മെസ്സിയെ ജിമ്മില്‍ കാണാറില്ല
സ്ഥിരമായി ജിമ്മില്‍ വരാറുള്ള താരമല്ല മെസ്സിയെന്ന് ടെവസ് പറഞ്ഞു. കൂടാതെ ടീമിന്റെ പരിശീലനസെഷനിലും അത്രയേറെ അദ്ദേഹം സമയവും ചെലവഴിക്കാറില്ല. കളിക്കളത്തിലെ മികവ് അദ്ദേഹത്തിന് ജന്‍മസിദ്ധമായി കിട്ടിയതാണ്. അതുകൊണ്ടു തന്നെ മെസ്സിക്ക് അതു തേച്ചു മിനുക്കേണ്ട ആവശ്യവുമില്ലെന്നും ടെവസ് വിശദമാക്കി.

പെനല്‍റ്റി പരിശീലിക്കാറുണ്ട്
പരിശീലനസെഷനില്‍ പെനല്‍റ്റിയെടുക്കുന്നതിലാണ് മെസ്സി കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. എന്നാല്‍ ആദ്യ കാലത്ത് അതും കുറവായിരുന്നു. ഇപ്പോള്‍ മികച്ച രീതിയില്‍ പെനല്‍റ്റിയെടുക്കാന്‍ മെസ്സിക്കു സാധിക്കുന്നത് തുടര്‍ച്ചയായ പരിശീലനം കൊണ്ടാണെന്നും ടെവസ് അഭിപ്രായപ്പെട്ടു.

റൊണാള്‍ഡോ ജിമ്മില്‍ തന്നെ
മെസ്സിയില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് റൊണാള്‍ഡോ. മെസ്സി ജിമ്മില്‍ അത്ര സമയം ചെലവിടാന്‍ താല്‍പ്പര്യമില്ലാത്ത ആളാണെങ്കില്‍ റൊണാള്‍ഡോയുടെ കാര്യം നേരെ എതിരാണ്.
ഏതു സമയവും ജിമ്മില്‍ തന്നെ ചെലവിടുകയും ശാരീരികശേഷി മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് റൊണാള്‍ഡോയെന്നും ടെവസ് വെളിപ്പെടുത്തി. പരിശീലനസെഷന്‍ കഴിഞ്ഞയുടന്‍ താരം ജിമ്മിലെത്തും. തുടര്‍ന്ന് മണിക്കൂറുകളോളം അവിടെ ചെലവഴിച്ച ശേഷമാണ് തിരിച്ചെത്തുകയെന്നും ടെവസ് കൂട്ടിച്ചേര്‍ത്തു.

പരിശീലനത്തിന് ആദ്യമെത്തും
ജിമ്മിന്റെ കാര്യത്തില്‍ മാത്രമല്ല പരിശീലനത്തിന്റെ കാര്യത്തിലും റൊണാള്‍ഡോയെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു താരം ഉണ്ടാവില്ലെന്നും ടെവസ് പറഞ്ഞു. ഒമ്പത് മണിക്കാണ് പരിശീലനമെങ്കില്‍ എട്ടു മണിക്ക് താന്‍ എത്താറുണ്ട്. എന്നാല്‍ അപ്പോള്‍ റൊണാള്‍ഡോ അവിടെ പരിശീലനം നടത്തുന്നുണ്ടാവും. 7.30നു താനെത്തിയാലും ഇതു തന്നെ സ്ഥിതി. ഒരിക്കല്‍ താന്‍ ആറു മണിക്ക് പരിശീലനത്തിനായി പോയപ്പോള്‍ ഉറക്കം തൂങ്ങിക്കൊണ്ട് റൊണാള്‍ഡോ അവിടെ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതെന്തു മനുഷ്യനെന്ന് തനിക്ക് അന്നു അദ്ഭുതം തോന്നിയിട്ടുണ്ടെന്നുെ ടെവസ് വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications