Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: മഞ്ഞക്കുപ്പായത്തില്‍ ഇനി ജിങ്കനില്ല, ബ്ലാസ്റ്റേഴ്‌സ് വിടുന്നു!! ആറു വര്‍ഷത്തെ ബന്ധത്തിന് വിരാമം

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഇനി സന്ദേഷ് ജിങ്കനില്ല. ആരാധകര്‍ക്കു പ്രിയങ്കരനായ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനും പ്രമുഖ ഡിഫന്ററുമായ ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടു. ആറു വര്‍ഷം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചെലവിട്ട ശേഷമാണ് ടീമിന്റെ നെടുംതൂണ്‍ കൂടിയായ ജിങ്കന്‍ പടിയിറങ്ങുന്നത്. എന്നാല്‍ പുതിയ സീസണില്‍ അദ്ദേഹം ഏതു ക്ലബ്ബിനു വേണ്ടിയാണ് കളിക്കുകയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല. ഒരു വിദേശ ക്ലബ്ബുമായി ജിങ്കന്‍ കരാര്‍ ഒപ്പുവച്ചേക്കുമെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

1

ബ്ലാസ്‌റ്റേഴ്‌സിന്റെ മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും അവിഭാജ്യഘടകമാണ് ജിങ്കന്‍. 2015ല്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ അദ്ദേഹം ഇതിനകം 36 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. പരസ്പര സമ്മത പ്രകാരമാണ് ജിങ്കനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതെന്നു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജിങ്കനുമായുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് അവസാനിപ്പിക്കാന്‍ കാരണമെന്തെന്നു വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയാവാം അദ്ദേഹത്തെ ഒഴിവാക്കിയതിനു പിന്നിലെന്നാണ് സൂചനകള്‍. ഐഎസ്എല്ലില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ജിങ്കന്‍.

2011ല്‍ യുനൈറ്റഡ് സിക്കിമിലൂടെ കരിയര്‍ ആരംഭിച്ച ജിങ്കന്‍ മുംബൈ, സ്‌പോര്‍ട്ടിങ് ഗോവ, ഡിഎസ്‌കെ ശിവാജിയന്‍സ്, ബെംഗളൂരു എഫ്‌സി തുടങ്ങിയ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. 2014ലെ പ്രഥമ ഐഎസ്എല്‍ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിരുന്നു ജിങ്കന്‍. ടീമിന്റെ പോസ്റ്റര്‍ ബോയ് കൂടിയായിരുന്ന അദ്ദേഹം ആരാധകര്‍ക്കിടയിലും പ്രിയങ്കരനായിരുന്നു. 2014, 16 വര്‍ഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനെ രണ്ടു തവണ ഐഎസ്എല്‍ ഫൈനലിലെത്തിക്കുന്നതില്‍ 26കാരനീയ ജിങ്കന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചണ്ഡീഗഡ് സ്വദേശിയായ അദ്ദേഹം 76 മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിച്ചിട്ടുണ്ട്.

2

കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്നു ഒരു മല്‍സരത്തില്‍പ്പോലും ജിങ്കന് കളിക്കാന്‍ കഴിയാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. 10 ടീമുകള്‍ അണിനിരന്ന കഴിഞ്ഞ സീസണില്‍ മഞ്ഞപ്പട ഏഴാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ മോഹന്‍ ബഗാന് ഐ ലീഗ് കിരീടം നേടിക്കൊടുത്ത കിബു വിക്കുനയാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണിലെ കോച്ചായിരുന്ന എല്‍ക്കോ ഷറ്റോരിയെ ഒഴിവാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിക്കുനയ്ക്കു ചുമതല നല്‍കിയത്.

Story first published: Wednesday, May 20, 2020, 19:27 [IST]
Other articles published on May 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+