Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ballon Dor 2024: ഇത്തവണ ആരു നേടും? പ്രവചിച്ച് കഫുവും നെയ്മറും

ലോക ഫുട്‌ബോളിലെ വര്‍ഷത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ആരാവും നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് ബ്രസീലിന്റെ മുന്‍ ഇതിഹാസം കഫുവും സൂപ്പര്‍ താരം നെയ്മറും. ഈ മാസം അവസാനത്തോടെയാണ് കാല്‍പന്തു കളിയിലെ പരമോന്നത ബഹുമതിയായ ബാലണ്‍ ഡിയോര്‍ ജേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

പുരസ്കാരത്തിനു വേണ്ടി മല്‍സര രംഗത്തുള്ള കളിക്കാരുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ മാസം പുറത്തു വിട്ടിരുന്നു. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റോഡ്രി, റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയവരെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

CAFU NEYMAR

ആരു നേടും?

നാട്ടുകാരന്‍ കൂടിയായ റയല്‍ മാഡ്രിഡ് വിങര്‍ വിനീഷ്യസ് ജൂനിയറായിരിക്കും ഇത്തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം കൈക്കലാക്കുകയയെന്നാണ് കഫുവിന്റെയും നെയ്മറുടെയും പ്രവചനം. ഈ അവാര്‍ഡിനു മല്‍സരരംഗത്തുള്ള താരങ്ങളിലെ ഫേവറിറ്റുകളില്‍ ഒരാള്‍ കൂടിയാണ് വിനീഷ്യസ്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തെ ഫേവറിറ്റാക്കി മാറ്റിയത്.

വിനീഷ്യസ് ഇത്തവണത്തെ ബാലണ്‍ ഡിയോര്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുവെന്നാണ് കഫുവിന്റെ അഭിപ്രായം. വിനീഷ്യസിന്റെ കഴിഞ്ഞ സീസണ്‍ വളരെ മികച്ചതായിരുന്നു. സീസണില്‍ അവന്റെ നമ്പറുകള്‍ ശരിക്കും അതിശയിപ്പിക്കുന്നതു തന്നെയാണ്. ഇതുവരെ ചെയ്തതിനും ഇനി ചെയ്യാന്‍ പോവുന്നതിനും വിനീഷ്യസ് ഈ അവാര്‍ഡ് അര്‍ഹിക്കുന്നതായും കഫു ചൂണ്ടിക്കാട്ടി.

വിനീഷ്യസിന്റെ കഴിഞ്ഞ സീസണ്‍ ഗംഭീരമായിരുന്നു. എനിക്കു അവനെ ഇഷ്ടമാണ്. ഇത്തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനു ഞാന്‍ പിന്തുണയ്ക്കുന്നതും അവനെയാണ്. ഞങ്ങള്‍ വിനിക്കൊപ്പമാണ്. (വിനീഷ്യസ്). അവന്‍ ശരിക്കും ഈ അവാര്‍ഡ് അര്‍ഹിക്കുന്നു.

കാരണം ജീവിതത്തിലുടനീളം ഒരുപാട് അനുഭവിച്ചിട്ടുള്ള പോരാളിയാണ് അവന്‍. എല്ലാ വിമര്‍ശനങ്ങളെയും വിനീഷ്യസ് അതിജീവിക്കുകയും ചെയ്തു. ലോകമെമ്പാടും അവന്‍ ബ്രസീലിയന്‍ പതാക വഹിക്കുകയും ചെയ്യുന്നതില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

VINICIUS JUNIOR

വിവിധ ടൂണമെന്റുകളിലായി 24 ഗോളുകള്‍ റയലിനു വേണ്ടി കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്ത വിനീഷ്യസ് 11 അസിസ്റ്റുകളും നല്‍കിയിരുന്നു. റയലിനെ ലാ ലിഗ, യുവേഫ ചാംപ്യന്‍സ് ലീഗ് എന്നിവയില്‍ ജേതാക്കളാക്കുന്നതില്‍ അദ്ദേഹം വഹിച്ച് പങ്ക് വളരെ വലുതാണ്.

ചാംപ്യന്‍ ലീഗ് സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരേയും ഫൈനലില്‍ ബൊറൂസ്യ ഡോട്മുണ്ടിനെതിരേയും ഇരട്ട ഗോളുകളും വിനീഷ്യസ് സ്‌കോര്‍ ചെയ്തിരുന്നു. യുവേഫ ചാംപ്യന്‍സ് ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരവും 24 കാരനായ താരത്തെ തേടിയെത്തിയിരുന്നു.

അതേസമയം, ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തെക്കുറിച്ചു താന്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു ഈ വര്‍ഷമാദ്യം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞത്. എല്ലാവരും ബാലണ്‍ ഡിയോറിനെക്കുറിച്ചു സംസാരിക്കുന്നു, പക്ഷെ ഞാന്‍ വളരെ ശാന്തനാണ്. ഈ ടീമിനോടൊപ്പം മറ്റൊരു ചാംപ്യന്‍സ് ലീഗ് കിരീടം നേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഈ സീസണില്‍ എനിക്കു മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിനു ശേഷം ബ്രസീലിനൊപ്പം എനിക്കു കോപ്പാ അമേരിക്കയ്ക്കു വേണ്ടി പോവേണ്ടി വരും. ഞാന്‍ എല്ലായ്‌പ്പോഴും ടീമിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കാറുള്ളത്. അതിനു ശേഷം മാത്രമേ തന്നെക്കുറിച്ച് ആലോചിക്കാറുള്ളൂവെന്നും വിനീഷ്യസ് വ്യക്തമാക്കിയിരുന്നു.

Story first published: Monday, October 14, 2024, 22:11 [IST]
Other articles published on Oct 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+