Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനി സൂപ്പറാ, എല്ലാവരെയും കടത്തിവെട്ടി... ബുണ്ടസ് ലിഗ പുനരാരംഭിക്കുന്നു, ദിവസങ്ങള്‍ മാത്രം

ബെര്‍ലിന്‍: കൊറോണവൈറസിനെ തുടര്‍ന്നു നിശ്ചലമായ കായിക ലോകത്തിന് പ്രതീക്ഷയുടെ പുതുനാളവുമായി ജര്‍മനി. രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലീഗ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. മേയ് 15 മുതലായിരിക്കും സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നടക്കുക. സുരക്ഷാ മുന്‍കരുതലുകളെ തുടര്‍ന്ന് മുഴുവന്‍ മല്‍സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടക്കുക. ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലും മറ്റു നേതാക്കളും പച്ചക്കൊടി കാണിച്ചതോടെയാണ് മേയ് 15ന് സീസണ്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

1

കൊവിഡ്-19നു ശേഷം യൂറോപ്പിലെ അഞ്ചു പ്രധാനപ്പെട്ട ലീഗുകളില്‍ ആദ്യം പുനരാരംഭിക്കുന്ന ലീഗ് കൂടിയായി ബുണ്ടസ് ലിഗ മാറും. നിയാമാനുസൃതമായി മാത്രമേ ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നു മെര്‍ക്കല്‍ ബെര്‍ലിനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനൊപ്പം താരങ്ങളെ നിരന്തരം പരിശോധനകള്‍ക്കു വിധേയരാക്കണമെന്ന പ്ലാന്‍ ജര്‍മന്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ അംഗീകരിക്കുകയായിരുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന നിബന്ധനയോടെയാണണ് ലീഗ് പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഓരോ ടീമിനും പ്രത്യേകമായി ശുചിത്വ ഓഫീസറെ നിയമിക്കും. വൈറസ് ബാധ തടയുന്നതിനു വേണ്ടിയാണിത്. ശുചിത്വ മാര്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം റോള്‍ മോഡലുകള്‍ കൂടി ആയി മാറുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്നു ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മന്‍ ടീമിന്റെയും ക്യാപ്റ്റനും ഗോള്‍കീപ്പറുമായ മാന്വല്‍ നുയര്‍ പറഞ്ഞു. ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങളെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും ലീഗിലെ ഒന്നും രണ്ടും ഡിവിഷനിലെ 36 ക്ലബ്ബുകള്‍ വീഡിയോ കോണ്‍ഫറസന്‍സ് വഴി തീരുമാനമെടുക്കും.

drtmund

ലീഗ് മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചത് ബുണ്ടസ് ലിഗയെ സംബന്ധിച്ച് ഏറ്റവും നല്ല വാര്‍ത്തയാണെന്നു ലീഗ് സിഇഒ ക്രിസ്റ്റ്യന്‍ സെയ്‌ഫേര്‍ട്ട് പറഞ്ഞു. ആരോഗ്യപരമായും അല്ലാതെയുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചടക്കത്തോടെ നടപ്പാക്കുകയെന്നത് വലിയ ഉത്തരവാദിത്വം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് മധ്യത്തോടെയാണ് കൊവിഡ്-19നെ തുടര്‍ന്നു മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. തുടര്‍ച്ചയായ എട്ടാം കിരീടം ലക്ഷ്യമിടുന്ന ബയേണാണ് ലീഗില്‍ ഒന്നാമത്. രണ്ടാംസ്ഥാനക്കാരുമായി നാലു പോയിന്റിന്റെ ലീഡാണ് അവര്‍ക്കുള്ളത്.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ് (ലാ ലിഗ) എന്നിവയും പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ജൂണ്‍ ആദ്യവാരത്തോടെ ലാ ലിഗ പുനരാരംഭിക്കാനാണ് നീക്കം. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പ്രീമിയര്‍ ലീഗും ജൂണില്‍ തന്നെ പുനരാരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഫ്രഞ്ച് ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. സപ്തംബര്‍ വരെ രാജ്യത്തു ഒരു കായിക മല്‍സരവും നടക്കില്ലെന്നു ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലീഗ് ഉപേക്ഷിച്ചതോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ പിഎസ്ജിയെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, May 7, 2020, 10:30 [IST]
Other articles published on May 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+