Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിയില്‍ ഉടന്‍ പന്തുരുളില്ല, ബുണ്ടസ് ലിഗയ്ക്കു ഏപ്രില്‍ 30ന് വരെ 'ഫൈനല്‍ വിസില്‍'

ബെര്‍ലിന്‍: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ ഏപ്രില്‍ 30വെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബുണ്ടസ് ലിഗയടക്കം യൂറോപ്പിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ ലീഗുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.

മല്‍സരത്തിനു വേണ്ടിയുള്ള സാഹചര്യങ്ങളും ഓപ്ഷനുകളും മറ്റു ചിലതിനെ കൂടി ആശ്രയിച്ചാണിരിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റിക്കു ബോധ്യമുണ്ട്. ക്ലബ്ബുകള്‍ക്കും ഡിഎഫ്എല്ലിനും ഇക്കാര്യത്തില്‍ വളരെ കുറഞ്ഞ സ്വാധീനം മാത്രമേയുള്ളൂ. വൈറസ് ബാധ ഇനിയും വ്യാപിക്കുന്നതിനെ തടയുകയെന്നതും ഇക്കൂട്ടത്തിലുണ്ടെന്നു ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ബുണ്ടസ് ലിഗയിലെയും ബുണ്ടസ് ലിഗ രണ്ടിലെയും മല്‍സരങ്ങള്‍ ഇനിയും നീട്ടി വയ്ക്കണമെന്നാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കു ശുപാര്‍ശ ചെയ്യാനുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

bund

ബുണ്ടസ് ലിഗയുടെ ഈ സീസണിലേ ശേഷിച്ച മല്‍സരങ്ങള്‍ ഏപ്രില്‍ രണ്ടു വരെ നിര്‍ത്തി വയ്ക്കാന്‍ മാര്‍ച്ച് 16ന് ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് തീരുമാനിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ യൂറോപ്പിലെ മറ്റു മുന്‍നിര ലീഗുകളെല്ലാം കൂടുതല്‍ നീട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഏപ്രില്‍ 30വരെ ബുണ്ടസ് ലിഗയിലെയും മല്‍സരങ്ങള്‍ നിര്‍ത്തി വയ്ക്കുന്നത്.

അതേസമയം, മേയ് മാസം നടക്കാനിരിക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ടൂര്‍ണമെന്റുകളുടെ ഫൈനലുകള്‍ യുവേഫ കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു. വനിതകളുടെ ചാംപ്യന്‍സ് ലീഗ് കലാശക്കളിയും നീട്ടി വച്ചിട്ടുണ്ട്.പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും യുവേഫ വ്യക്തമാക്കിയിരുന്നു. പുരുഷന്‍മാരുടെ ചാംപ്യന്‍സ് ലീഗ് കലാശപ്പോരാട്ടം മേയ് 30ന് തുര്‍ക്കിയിലെ ഇസ്താംബുള്‍ സ്‌റ്റേഡിയത്തില്‍ നടത്താനായിരുന്നു യുവേഫ നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിനു മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് പോളണ്ടിലെ ഗ്നാസ്‌കിലായിരുന്നു യൂറോപ്പ ലീഗ് ഫൈനല്‍. എന്നാല്‍ മേയ് 24ന് ഓസ്ട്രിയയിലെ വിയന്നയാണ് വനിതകളുടെ ചാംപ്യന്‍സ് ലീഗ് ഫൈനലിനു വേദിയാവേണ്ടിയിരുന്നത്.

മാര്‍ച്ച് 17, 18 തിയ്യതികളില്‍ നടക്കേണ്ടിയിരുന്ന പുരുഷന്മാരുടെ ചാംപ്യന്‍സ് ലീഗിലെ നാലു രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സസരങ്ങള്‍ നേരത്തേ മാറ്റി വച്ചിരുന്നു. യൂറോപ്പ ലീഗിന്റെ രണ്ടാപാദ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളും നീട്ടിയിരുന്നു. ഈ വര്‍ഷം ജൂണില്‍ നടക്കേണ്ടിയിരുന്ന യൂറോകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റിയിരുന്നു. ഈ വര്‍ഷം നടക്കാനിരുന്ന കോപ്പ അമേരിക്കയും അടുത്ത വര്‍ഷത്തേക്കു നീട്ടിയിരുന്നു.

Story first published: Wednesday, March 25, 2020, 17:39 [IST]
Other articles published on Mar 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+